2026 ജൂൺ 27, ശനിയാഴ്‌ച

SSLC, Plus One ,Plus Two വിദ്യാർത്ഥികൾക്ക് 30000/-രൂപയുടെ സ്കോളർഷിപ്-Dr Rajendra Prasad Foundation Scholarship-Apply Now



ഭാരതത്തിന്റെ പ്രഥമ രാഷ്ട്രപതിയായ Dr രാജേന്ദ്രപ്രസാദിന്റെ സ്മരണാർത്ഥം പഠന മികവിൽ മിടുക്കന്മാരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 2025-2026 അധ്യയന വർഷത്തിൽ SSLC, Plus Two പരീക്ഷയിൽ വിജയിച്ച 65% മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 30000/- രൂപ ലഭിക്കുന്ന സ്കോളർഷിപ് നൽകുന്നു (Dr Rajendra Prasad Scholarship Program 2026)

യോഗ്യത 

  • 2026 ൽ പത്താം ക്ലാസ് പരീക്ഷയിലോ / പ്ലസ് ടു പരീക്ഷയിലോ വിജയിച്ച 65% മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾ ആയിരിക്കണം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥി കേരളത്തിൽ സ്ഥിര താമസരായവർ ആയിരിക്കണം 

മുൻഗണന ലഭിക്കുന്നവർ 

കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്കും,ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അപേക്ഷയിൽ മുൻഗണന ലഭിക്കുന്നതാണ് 

സ്കോളർഷിപ് തുക 

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഫീസ് ഘടന അനുസരിച്ച് ഒറ്റത്തവനായിട്ട് 30000/- രൂപ വരെ ലഭിക്കും ,ഈ തുക ട്യൂഷൻ ഫീസ് ആയിട്ടും ,പുസ്തകം വാങ്ങാനും ,മറ്റു പഠന സാമഗ്രികൾ വാങ്ങാനും മാത്രമേ ഉപയോഗിക്കാൻ പാടുള്ളു 

അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ 

  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ ആധാർ കാർഡ് 
  • വിദ്യാർത്ഥിയുടെ ഏറ്റവും പുതിയ രണ്ട് ഫോട്ടോ 
  • പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് മാർക്ക് ലിസ്റ്റ്.
  • നിലവിൽ പഠിക്കുന്ന സ്കൂൾ/കോളേജിലെ അഡ്മിഷൻ തെളിവ് (ID Card അല്ലെങ്കിൽ Admission Letter).
  • ഫീസ് രസീത് (Fee Receipt) അല്ലെങ്കിൽ ഔദ്യോഗിക ഫീസ് ഘടന.
  • വില്ലജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ( കഴിഞ്ഞ 6 മാസത്തിനുള്ളിൽ എടുത്തത് )
  • വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (Passbook കോപ്പി/Cancelled Cheque).
എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
Apply Now Click Here



തുടർന്നു വരുന്ന പേജിലെ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക ,

തുടർന്നു വരുന്ന വിൻഡോയിൽ നിങ്ങളുടെ ഇമെയിൽ ഐഡി പാസ്സ്‌വേർഡ് നൽകി ലോഗിൻ ചെയ്യുക ,ആദ്യമായിട്ട് ഈ വെബ്സൈറ്റ് വഴി അപേക്ഷ നൽകുന്നവർ 'Create An Account' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്തത് രജിസ്റ്റർ ചെയ്യുക 



തുടർന്നു ലഭിക്കുന്ന അപേക്ഷ ഫോം മുഴുവനായും പൂരിപ്പിച്ച് Final Submission കൊടുക്കുക 




ആധാർ കാർഡ് Verify ചെയ്യുക 





തുടർന്നുള്ള സ്കോളർഷിപ് വിവരങ്ങൾ നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിൽ വഴിയും ലഭിക്കുന്നതായിരിക്കും 

Official Notification Download
How To Apply From Online Click Here
Last Date Of Application June 30( Date Will Extend)
Scholarship Amount
30000/

To Get Latest Scholarship Notification Please Follow Our Social Media Pages 
      YouTube     Instagram      Website
    Click Here    Click Here  Click Here

0 comments: