2021, നവംബർ 18, വ്യാഴാഴ്‌ച

+1 വിദ്യാർത്ഥികൾക്ക് 20000/-രൂപ ലഭിക്കുന്ന സ്കോളർഷിപ് -ഇപ്പോൾ അപേക്ഷിക്കാം - Keep India Smiling Scholarship 2021-22-Apply Now

0



സാമ്പത്തിക പരിമിതികള്‍ നേരിടുന്ന  11-ാം ക്ലാസിൽ പഠിക്കുന്ന  യോഗ്യതയുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ സ്‌കോളര്‍ഷിപ്പ്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 5 ലക്ഷത്തില്‍ താഴെയായിരിക്കണം. കോള്‍ഗേറ്റ് പാമൊലിവ് (ഇന്ത്യ) ലിമിറ്റഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വര്‍ഷത്തില്‍ 20000 രൂപയാണ് നൽകുന്നത് .

യോഗ്യത 

  • 2021-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ പാസായിരിക്കണം
  • ഇന്ത്യയിലെ അംഗീകൃത സ്‌കൂളിൽ 11-ാം ക്ലാസിൽ ചേർന്നിരിക്കണം
  • പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ കുറഞ്ഞത് 75% മാർക്ക് നേടിയിരിക്കണം
  • കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം

 സ്കോളർഷിപ് തുക 

2 വർഷത്തേക്ക് പ്രതിവർഷം 20,000 രൂപ

സമർപ്പിക്കേണ്ട രേഖകൾ 

  • പാസ്‌പോർട്ട് സൈസ് ഫോട്ടോ
  • സാധുവായ ഐഡി പ്രൂഫ് - ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/വോട്ടർ ഐഡി കാർഡ്/പാൻ കാർഡ് എന്നിവയിലേതെങ്കിലും
  • വരുമാന തെളിവ് - വരുമാന സർട്ടിഫിക്കറ്റ്/ബിപിഎൽ സർട്ടിഫിക്കറ്റ്/ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ്/സർക്കാർ അധികൃതർ നൽകുന്ന  വരുമാന സർട്ടിഫിക്കറ്റ്.
  • ക്ലാസ് 10 മാർക്ക് ഷീറ്റ്
  • ഫീസ് രസീത്/അഡ്മിഷൻ ലെറ്റർ
  • ഏതെങ്കിലും ശാരീരിക വൈകല്യമുണ്ടെങ്കിൽ വൈകല്യ സർട്ടിഫിക്കറ്റ്

നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:

  • ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 

CLICK HERE


  • ഇതിൽ Keep India Smiling Foundational Scholarship Programme for Class 11 2021-22 എന്നതിലെ Apply now click ചെയ്യുക .നിങ്ങൾക്ക് താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും .

ശേഷം Start Application എന്നുള്ള ഭാഗത്ത്  CLICK ചെയ്യുക .ശേഷം സ്കോളർഷിപ്അ
പ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.


21 അഭിപ്രായങ്ങൾ:

  1. ഞാൻ ഇപ്പൊ 10th കഴിഞ്ഞുള്ളു full A+ ഉണ്ട് അപ്പൊ mark obtained എന്ന സ്ഥലത്ത് എന്താ എഴുതണ്ടെ and Total Marks എത്രയാണ്

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ ഇപ്പോൾ +1 ലാണ് പക്ഷേ ഈ സ്കോർഷിപ്പിനു apply ചെയ്യുമ്പോൾ 'your present class not match for this scholarship' എന്നാണ് കാണിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  3. +2 വിന് പഠിക്കുന്ന കുട്ടിക്ക് അപേക്ഷിക്കാമോ

    മറുപടിഇല്ലാതാക്കൂ
  4. Bro njan ippol +2 vvilann enikk+1 ee scholarship kitti 20000₹. Ipoll ente +1 result vannu iniyenikk epozhann adutha 20000 kittuka plz reply��

    മറുപടിഇല്ലാതാക്കൂ
  5. Enikk Nmms scholarship kittunnund.Ithin apply cheyyunnatg Kond kuzhappamillallo..?

    മറുപടിഇല്ലാതാക്കൂ