2021, നവംബർ 18, വ്യാഴാഴ്‌ച

(November 18) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-


പോസ്റ്റ്‌മട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം; വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കൂടരുത്

സംസ്ഥാനത്തിനു പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കു പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്കു പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്‌മട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

സംസ്ഥാന മെഡിക്കൽ പ്രവേശനം; നീറ്റ് സ്കോർ 24ന് അകം സമർപ്പിക്കണം

കേരളത്തിലെ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനം തേടുന്നവർ 24നു വൈകിട്ട് അഞ്ചിനകം നീറ്റ് (യുജി) സ്കോർ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ സമർപ്പിക്കണം. സംസ്ഥാന റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനാണിത്.

ലിറ്റില്‍ കൈറ്റ്‌സ് അഭിരുചി പരീക്ഷ 27ന്

ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റില്‍ അംഗങ്ങളാകാനുള്ള അഭിരുചി പരീക്ഷ 27ലേക്കു മാറ്റി. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാനാണിത്.കോവിഡ് പശ്ചാത്തലത്തില്‍ അപേക്ഷ നല്‍കാന്‍ കഴിയാതിരിക്കുകയോ സ്‌കൂളില്‍ പുതുതായി പ്രവേശനം ലഭിക്കുകയോ ചെയ്ത എല്ലാ കുട്ടികള്‍ക്കും അവസരം നല്‍കാനാണ് പരീക്ഷ  നീട്ടിയത് .

സർക്കാർ അം​ഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം നേടാം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയ്നിംഗിന്റെ തിരുവനന്തപുരം ഡിവിഷനിൽ (CAPT Kerala) ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്. www.captkerala.com എന്ന വെബ്സൈറ്റ് സന്ദർശിച്ചും വിശദാംശങ്ങൾ മനസ്സിലാക്കാം.

ജെ.എൻ.യു പ്രവേശന പരീക്ഷ: പി.എച്ച്.ഡി ഫലം പരിശോധിക്കാം

ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പി.എച്ച്.ഡി (Phd) പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു (JNUEE Result 2021). പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ jnuee.jnu.ac.in സന്ദർശിച്ച് ഫലം പരിശോധിക്കാം.

ഡിപ്ലോമ  പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക് കോളേജുകളിലേക്കും  പൂഞ്ഞാർ എൻജിനിയറിങ് കോളേജിലേക്കും ഒന്നാം വർഷ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ്  സന്ദർശിക്കുകയോ കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജ്, മാള (0480 2233240, 8547005080). മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ് (0486 2232246, 8547005084). മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര (0481 2542022, 8547005081). എൻജിനിയറിങ് കോളേജ്, പൂഞ്ഞാർ (8547005085) എന്നിവിടങ്ങളിൽ ബന്ധപ്പെടുകയോ ചെയ്യണം.

പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

2021 ആഗസ്റ്റിൽ നടത്തിയ പത്താതരം തുല്യതാപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭ്യമാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

ന്യൂനപക്ഷ സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം. www.minoritywelfare.kerala.gov മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ 20 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.

എം.ടെക് / എം ആർക് ഒന്നാം അലോട്ട്‌മെന്റ് ഫീസ് അടയ്ക്കണം

എം.ടെക് / എം ആർക് പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റനുസരിച്ച് 18 ന് വൈകിട്ട് അഞ്ച് വരെ ഫീസ് അടയ്ക്കാം. രണ്ടാമത്തെ പുനഃക്രമീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. നിലവിലെ രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം ഫീസ് അടച്ചിട്ടുണ്ടെങ്കിൽ തുക പുതിയ ലിസ്റ്റ് അനുസരിച്ച് വരവ് വയ്ക്കുകയോ തിരികെ നൽകുകയോ ചെയ്യും.

ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ  ആരംഭിക്കുന്ന   ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ  കോഴ്സിന് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു.    ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ ഫോം keralamediaacademy.org യിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com ലേക്കോ അയയ്ക്കണം.  

കോവിഡ്‌ കാലത്തും കേരളം വിദ്യാഭ്യാസ കുതിപ്പിൽ; മികവിന്റെ കണക്കുമായി ദേശീയ സർവ്വേ

കോവിഡ്  പ്രതിസന്ധിയ്ക്കിടയിലും ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുമ്പിലെന്നു സർവ്വേ. എല്ലാ വർഷവും പ്രസിദ്ധീകരിയ്ക്കുന്ന ആനുവൽ സ്റ്റാറ്റസ് ഓഫ്  എഡ്യൂക്കേഷൻ റിപ്പോർട്ടി (ASER) ലാണ്  സർവ്വേ വിവരങ്ങൾ.രാജ്യത്താകെ 24.2  ശതമാനം കുട്ടികൾക്ക് മാത്രം ഓൺലൈൻ മാർഗങ്ങളിലൂടെ പഠനം സാധ്യമായപ്പോൾ കേരളത്തിൽ 91 ശതമാനം കുട്ടികൾക്കും ഓൺലൈനിൽ പഠിയ്ക്കാനായി. രണ്ടാം സ്ഥാനത്തുള്ള ഹിമാചൽ പ്രദേശിൽ പോലും 79.6 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ പഠനം  ലഭ്യമായതെന്നു സർവ്വേ കണ്ടെത്തുന്നു. ഉത്തർ പ്രദേശ് പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ. യുപിയിൽ 13.9 ഉം ബംഗാളിൽ 13.3 ഉം ശതമാനം പേർക്കാണ്  ഓൺ ലൈനിൽ പഠിയ്ക്കാനായത്.

സ്‌പോട്ട് അഡ്മിഷന്‍ 

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബി.ടെക്ക്, ഇന്റഗ്രേറ്റഡ്് എംഎസ്‌സി, ബി.ടെക്ക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളില്‍ ഒഴിവുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള മൂന്നാമത്തെ ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 26 ന് നടക്കും.  അലോട്ട്്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന രേഖകള്‍ അന്നുതന്നെ അപ്‌ലോഡ് ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : admissions. cusat.ac.in/ 0484-2577100

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

 കേരള സര്‍വകലാശാല

പരീക്ഷ തീയതി

കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി / എം.എസ്.ഡബ്‌ള്യു/ എം.കോം  പരീക്ഷകള്‍ 2021 നവംബര്‍ 23 ന് ആരംഭിക്കുന്നതാണ്.

കേരളസര്‍വകലാശാല 2021 നവംബര്‍ 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി / എം.കോം/ എം.എം.സി.ജെ ( റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 2021 നവംബര്‍ 22 ന് ആരംഭിക്കുന്നതാണ്. 

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് – 2020 സ്‌കീം വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ഡിഗ്രി പരീക്ഷ നവംബര്‍ 2021 ന്റെ ഭാഗമായുള്ള പരീക്ഷകള്‍ 2021 നവംബര്‍ 29 ന് ആരംഭിക്കുന്നു. 

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 19 മുതല്‍ കോളജ് ഓഫീസില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ucek.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2021 നവംബര്‍ 19, 20, 22 തീയതികളില്‍(പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

 എംജി സർവകലാശാല

പി.ജി – ബിഎഡ് പ്രവേശനം – സപ്ലിമെന്ററി അലോട്ട്മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദാനന്തര – ബിരുദ പ്രവേശനത്തിനും ട്രെയിനിംഗ് കോളജുകളിലെ ബി.എഡ് പ്രവേശനത്തിനുമുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള രജിസ്ട്രേഷന് നവമ്പർ 22 ന് വൈകിട്ട് നാലു മണി വരെ അവസരം.ബി.എഡ് പ്രോഗ്രാമുകളിൽ വിവിധ കോളജുകളിൽ നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷാഫലം

2021 ജനുവരിയിൽ നടത്തിയ എം.എ. തമിഴ്‌ – സി.എസ്.എസ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ഡിസംബർ രണ്ട് വരെ സ്വീകരിക്കും. 

2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2019 അഡ്മിഷൻ – റഗുലർ/ 2018 അഡ്മിഷൻ – സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ

2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (2019 അഡ്മിഷൻ – റഗുലർ/ 2015, 2016, 2017, 2018 അഡ്മിഷൻ – സപ്ലിമെന്റിമെൻററി, 2012, 2013, 2014 അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിലെ സ്റ്റുഡന്റ് പോർട്ടലിൽ.

സീറ്റൊഴിവ്

മഹാത്മാ ഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് എനർജി മെറ്റീരിയൽ സ് നടത്തുന്ന എം.ടെക് – എനർജി സയൻസ് പുതിയ ബാച്ചിൽ ഈഴവ, ധീവര, എൽ.സി, ഇ.ഡബ്ല്യു. എസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ഏതാനം ഒഴിവുകളുണ്ട്. യോഗ്യത സംബന്ധിച്ച വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9400630354.

 കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 1 വരെയും ഫീസടച്ച് 3 വരെ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 1-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഇംഗ്ലീഷ് വൈവ

എസ്.ഡി.ഇ. പ്രീവിയസ് എം.എ. ഇംഗ്ലീഷ് മെയ് 2020 പരീക്ഷയുടെ വൈവ 29, 30 തീയതികളില്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

എം.സി.എ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല തലശ്ശേരി പാലയാട് കാമ്പസിലെ ഐ ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ എം.സി.എ കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു . യോഗ്യരായ ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികൾക്ക് 22-11-2021 തിങ്കളാഴ്ച്ച 10.30ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ സയൻസ് വകുപ്പിൽ ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ് .

പരീക്ഷ പുനഃക്രമീകരിച്ചു

രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾ പുനക്രമീകരിച്ചു. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 27.11.2021 വരെ സ്വീകരിക്കും.


 

0 comments: