2021, നവംബർ 19, വെള്ളിയാഴ്‌ച

ജോലി തേടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; ഈ മേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍

 
കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതോടെ കേരളവിപണി ഉണര്‍വിന്റെ  പാതയിലാണ് ഒപ്പം തൊഴില്‍ സാധ്യതകളും. കോവിഡ് കാലയളവില്‍ ജോലി നഷ്ടപ്പെട്ടവരും,  സൗകര്യാര്‍ത്ഥം മറ്റു മേഖലകളിലേക്ക് ഇടംതേടിയവരും വീണ്ടും വിപണന മേഖലയിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ്.നിര്‍മ്മാതാക്കളാകട്ടെ കഴിഞ ഏതാനും നാളത്തെ കാത്തിരിപ്പിനും, തയ്യാറെടുപ്പിനും ശേഷം പുതിയ ഉല്പ്പന്നങ്ങളും, സേവനങ്ങളും വിപണിയില്‍ എത്തിക്കാനുള്ള തിരക്കിലും. ബ്രാഞ്ചുകളും ഷോറൂമുകളും നവീകരിച്ചും പ്രാതിനിധ്യം ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ ഓഫര്‍ നല്കി‌ ഉപഭോക്താക്കളെ നിലനിര്‍ത്തി നഷ്ടപ്പെട്ട പ്രതാപം വീണ്ടും ഉറപ്പുവരുത്താന്‍ കച്ചകെട്ടുന്നു.

ഉല്പ്പന്നമോ സേവനമോ ഏതുമാകട്ടെ അത് ഉപഭോക്താക്കളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് മുന്‍നിര സെയില്‍സ് എക്‌സിക്യൂട്ടിവുകള്‍ പല കമ്പനികള്‍ പല പേരില്‍ വിളിക്കുന്ന ഈ ജോലി (Sales Officer, Sales Representative etc.. ) യുവാക്കള്ക്ക്  ഏറെ ഹരം തന്നെ. മറ്റു ജോലിയെ അപേക്ഷിച്ച്  ഉയര്‍ന്ന വരുമാനവും പുതുമയുമാണ് ഈ തൊഴില്‍ മേഖലയുടെ പ്രത്യേകത. ആകര്‍ഷണീയമായ വസ്ത്രധാരണം, കൂടുതല്‍ യാത്രയും വ്യക്തികളോട് ഇടപഴകാനുള്ള അവസരവും സെയില്‍സ്എക്‌സിക്യൂട്ടീവിന് ലഭിക്കുന്നു.

സെയില്‍സ്എക്‌സിക്യൂട്ടീവിന് പ്രതിമാസ ശമ്പളത്തിന് പുറമെ PF, ESI, Gratuity, Insurance എന്നിവയും ജോലിയുടെ ഭാഗമായ യാത്ര, താമസം മറ്റു ചിലവുകള്‍ക്കായി അലവന്സുകള്‍ ലഭിക്കുന്നു.പ്രമോഷന് ആവശ്യമായ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, സിം എന്നിവ കമ്പനി നല്കു്ന്നു.

ചില കമ്പനികള്‍ തൊഴില്‍ ആവശ്യത്തിന് വാഹനം, വീട് എന്നിവ വാങ്ങുന്നതിന് മിതമായ നിരക്കില്‍ സാമ്പത്തിക സഹായം നല്കാറുണ്ട്. കമ്പനിയുടെ ബിസിനസ്സ് പ്ലാന്‍ അനുസരിച്ച്  ഉയര്‍ന്ന പ്രവര്‍ത്തനംനടത്തുന്ന  സെയില്‍സ് എക്‌സിക്യൂട്ടീവിന് ആകര്‍ഷണീയമായ ഇന്‍സെന്റീവ്,ഗിഫ്റ്റുകള്‍, വിദേശയാത്ര എന്നിവയോടൊപ്പം ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രമോഷന്‍ ലഭിക്കുന്നു.

മികവുമുള്ള സെയില്‍സ് എക്‌സിക്യൂട്ടീവിന് കമ്പനിയുടെ സെയില്‍സ് & മാര്‍ക്കറ്റിംഗ് വിഭാഗത്തിന് ഉയര്‍ന്നപടവുകളില്‍ എത്തിപ്പെടാന്‍ സാധിക്കും.ഫീല്‍ഡ് സെയില്‍സ് ഓഫീസര്‍ , ഏരിയ സെയില്‍സ് മാനേജര്‍, റീജിണല്‍ സെയില്‍സ് മാനേജര്‍, സോണല്‍ സെയില്‍സ്  മാനേജര്‍, നാഷണല്‍ സെയില്‍സ് മാനേജര്‍, ജനറല്‍ മാനേജര്‍ സെയില്‍സ് & മാര്‍ക്കറ്റിംഗ്, ഡയറക്ട മാര്‍ക്കറ്റിംഗ് എന്നിവയാണ് ഈ മേഖലയിലെ ഉയര്‍ന്ന

പ്രമോഷന്‍ .ജില്ല, സംസ്ഥാനം, ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇന്ത്യ എന്നിങ്ങനെ കമ്പനിയുടെ എല്ലാ വില്‍പന കാര്യങ്ങളുടെ ചുമതല വരെ ഏറ്റെടുക്കാന്‍ കാര്യക്ഷമതയും കാലോചിതവുമായസാങ്കേതിക വിദ്യയും  സ്വായത്തമാക്കിയ സെയില്‍സ് എക്‌സിക്യൂട്ടീവിന് കഴിയും.

സെയില്‍സ് എക്‌സിക്യൂട്ടീവിന് ഡ്രൈവിംഗ് ലൈസന്‍സ് അഭികാമ്യം എന്ന് പറയുന്നതുപോലെ കമ്പ്യൂട്ടര്‍ സ്‌കില്‍ഇന്ന് വിപണിക്ക് അനിവാര്യമാണ്. മാറുന്ന വിപണിക്കനുസരിച്ച് വില്‍പനക്കായുള്ള അഭിരുചികള്‍ മാറ്റു കൂട്ടി നല്ല ജോലിക്ക് കാത്തിരിക്കുകയാണ് ഈ മേഖലയില്‍ താല്‍പര്യം ഉള്ളവര്‍. പുതുമുഖങ്ങള്‍ക്കും ധാരാളം അവസരം ഈ മേഖല ഒരുക്കുന്നു. പല കമ്പനികളും ഈ മേഖലയില്‍ തൊഴില്‍ പരിശീലനത്തിനായി പ്രത്യേകം വിഭാഗം തന്നെയുണ്ട്.കേരളത്തിന് വെളിയിലും മറ്റു ഭാഷകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് സാധ്യതകള്‍ ഏറെ.


0 comments: