2021, നവംബർ 18, വ്യാഴാഴ്‌ച

കേരളത്തിലെ ഡിഗ്രി ,ഡിപ്ലോമ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 30000/- രൂപ ലഭിക്കുന്ന സ്കോളർഷിപ് -3 വർഷത്തേക്ക് കിട്ടും-Keep India Smiling Scholarship-2021

 


സാമ്പത്തിക പരിമിതികള്‍ നേരിടുന്ന യോഗ്യതയുള്ള ബിരുദ/ഡിപ്ലോമ  വിദ്യാര്‍ത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ സ്‌കോളര്‍ഷിപ്പ്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 5 ലക്ഷത്തില്‍ താഴെയായിരിക്കണം. 

യോഗ്യത 

  • 2021-ൽ 12-ാം ക്ലാസ് ബോർഡ് പരീക്ഷ പാസായിരിക്കണം
  • 12-ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം
  • ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബിരുദ  പ്രോഗ്രാമിൽ എൻറോൾ ചെയ്തിരിക്കണം
  • കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം

സ്കോളർഷിപ് തുക 

3വർഷത്തേക്ക് പ്രതിവർഷം 30,000 രൂപ

സമർപ്പിക്കേണ്ട രേഖകൾ 

  • പാസ്‌പോർട്ട് സൈസ് ഫോട്ടോ
  • സാധുവായ ഐഡി പ്രൂഫ് - ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/വോട്ടർ ഐഡി കാർഡ്/പാൻ കാർഡ് എന്നിവയിലേതെങ്കിലും
  • വരുമാന തെളിവ് - വരുമാന സർട്ടിഫിക്കറ്റ്/ബിപിഎൽ സർട്ടിഫിക്കറ്റ്/ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ്/സർക്കാർ അധികൃതർ നൽകുന്ന  വരുമാന സർട്ടിഫിക്കറ്റ്.
  • ക്ലാസ് 12 മാർക്ക് ഷീറ്റ്
  • ഫീസ് രസീത്/അഡ്മിഷൻ ലെറ്റർ/കോളേജ് ഐഡി കാർഡ്/ബോണഫൈഡ് സർട്ടിഫിക്കറ്റ് (പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനം ഇതിനകം എടുത്തിട്ടുണ്ടെങ്കിൽ)
  • ഏതെങ്കിലും ശാരീരിക വൈകല്യമുണ്ടെങ്കിൽ വൈകല്യ സർട്ടിഫിക്കറ്റ്

നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 



അപ്പോൾ നിങ്ങൾക്ക് ചുവടെ കാണുന്ന രീതിയിൽ ഒരു സ്ക്രീൻ ഓപ്പൺ ആകും 





  • ഇതിൽ Keep India Smiling Foundational Scholarship Programme for3-Year Graduation/Diploma Courses 2021-22 എന്നതിലെ Apply now click ചെയ്യുക .
  • നിങ്ങൾക്ക് താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും .




  • ശേഷം നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചയ്യുക ,തുടർന്നു ലോഗിൻ 
ചെയ്യുക 
                                          



  • തുടർന്ന് ലഭിക്കുന്ന പേജിൽ Start application എന്ന പേജിൽ ക്ലിക്ക് ചെയ്യുക ,അപേക്ഷ സമർപ്പിക്കുക 



  • അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ഇമെയിൽ വഴി അപേക്ഷയുടെ തുടർ നോട്ടിഫിക്കേഷൻ ലഭിക്കും 
 
അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാവുന്നതാണ്


0 comments: