കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ മുന്നേറാൻ സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ളതാണ് വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി.
കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ (KSWCFC) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്നതിനുള്ള ധനസഹായമാണ് ഈ സ്കോളർഷിപ്പ് വഴി ലഭിക്കുന്നത്.
പദ്ധതിയുടെ പ്രധാന ലക്ഷ്യം
വിദ്യാസമുന്നതി പദ്ധതിയിലൂടെ മുന്നാക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്ക്:
- വിദ്യാഭ്യാസത്തിൽ മുന്നേറ്റം നേടാൻ പ്രോത്സാഹനം നൽകുക
- സമൂഹത്തിൽ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നില മെച്ചപ്പെടുത്തുക.
- സമാനാവകാശങ്ങളോടെ ഉയർന്ന വിദ്യാഭ്യാസം നേടാൻ അവസരം ഉറപ്പാക്കുക.
- High School Students Application Guideline-Download
- Higher Secondary Students Application Guideline-Download
- Degree Students Application Guideline-Download
- PG Students Application Guideline-Download
- CA/ICWA/CS Students Application Guideline-Download
- Diploma Students Application Guideline-Download
- PHD Studetns Application guideline-Download
ആരെല്ലാം അപേക്ഷിക്കാം?
- കേരളത്തിലെ മുന്നാക്ക (Forward) സമുദായ വിദ്യാർത്ഥികൾ.
- കുടുംബത്തിന്റെ വാർഷിക വരുമാനം സർക്കാർ നിശ്ചയിച്ച പരിധിയ്ക്ക് താഴെയായിരിക്കണം.I(4 ലക്ഷം രൂപയിൽ; കൂടാൻ പാടില്ല )
- അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മാത്രം.
- ഹൈസ്കൂൾ, ഹയർ സെക്കന്ററി, ഡിഗ്രി, പി.ജി., പ്രൊഫഷണൽ കോഴ്സുകൾ, പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ലഭിക്കുന്ന ആനുകൂല്യങ്ങൾ
- ഓരോ വിദ്യാഭ്യാസ ഘട്ടത്തിനും വ്യത്യസ്ത തുകകൾ അനുവദിക്കും.
- ഹൈസ്കൂൾ മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ സാമ്പത്തിക സഹായം ലഭിക്കും.
- മെറിറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.
- അപേക്ഷകളും യോഗ്യതകളും പരിശോധിച്ചതിന് ശേഷം, തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.
അപേക്ഷ സമർപ്പിക്കൽ വിധം
- www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- വിദ്യാസമുന്നതി സ്കോളർഷിപ്പ് വിഭാഗത്തിൽ “Apply Now” ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങളും രേഖകളും (വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‌ബുക്ക് കോപ്പി എന്നിവ) അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ ശരിയായി പൂരിപ്പിച്ച് സമർപ്പിക്കുക.
അവസാന തീയതി: 2025 നവംബർ 30
കൂടുതൽ വിവരങ്ങൾക്കായി
Kerala State Welfare Corporation for Forward Communities Ltd. (KSWCFC)
L2 – Kuleena, Jawahar Nagar, Kowdiar P.O.,
Thiruvananthapuram – 695003
ഫോൺ: 0471-2311215
Website: www.kswcfc.org
Note:
- അപേക്ഷ ഓൺലൈനായി മാത്രം സമർപ്പിക്കണം.
- തീയതി കഴിഞ്ഞാൽ അപേക്ഷ പരിഗണിക്കപ്പെടില്ല.
- അപേക്ഷ പൂരിപ്പിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.
- ഒരേ വിദ്യാർത്ഥി ഒരേ വർഷം രണ്ടു തവണ അപേക്ഷിക്കരുത്.

0 comments: