2026 ജൂലൈ 10, വെള്ളിയാഴ്‌ച

Central Sector Scholarship 2026 Application-Degree ,PG Students-ഡിഗ്രി ,പിജി വിദ്യാർത്ഥികൾക്ക് വർഷത്തിൽ 12000/- രൂപയുടെ സ്കോളർഷിപ് ,




സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന വളരെ പ്രധാനപെട്ട ഒരു സ്കോളർഷിപ് ആണ് സെൻട്രൽ സെക്ടർ സ്കോളർഷിപ് 

കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ആവിശ്യമായ മാനദണ്ഡങ്ങൾ ചുവടെ നൽകുന്നു

യോഗ്യത 

  • പ്ലസ് ടു പരീക്ഷയിൽ 80% മുകളിൽ ഗ്രേഡ് നേടിയിക്കണം 
  • കേരളത്തിലെ അംഗീകൃത സ്ഥാപനത്തിൽ റെഗുലർ ആയി ഡിഗ്രി (UG), പിജി (PG) അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സുകൾ (Medical, Engineering മുതലായവ) ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ 'Fresh' കാറ്റഗറിയിൽ അപേക്ഷിക്കാൻ സാധിക്കൂ. പ്രൈവറ്റ്/ഡിസ്റ്റൻസ് കോഴ്സുകാർക്ക് അർഹതയില്ല.

  • കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം ₹4.5 ലക്ഷത്തിൽ കൂടരുത്.
  • കേന്ദ്ര /സംസ്ഥാന സർക്കാറിന്റെ മറ്റു സ്കോളർഷിപ്പുകൾ കൈപറ്റുന്നവർക്ക് ഈ സ്കോളർഷിപ് ലഭിക്കില്ല
 സ്കോളർഷിപ് തുക
Graduation(ബിരുദം ) 12000/-yearly-(3Year)
Post Graduation(ബിരുദാനന്തര ബിരുദം)  20000/-(2Year)
Professional/Technical Course 12000/-First 3Year
ആവിശ്യമായ രേഖകൾ 
  • പ്ലസ് ടു (Class 12) മാർക്ക്‌ഷീറ്റ്
  • വില്ലജ് ഓഫീസിൽ നിന്നും കഴിഞ്ഞ 6 മാസത്തിനുള്ളിൽ എടുത്ത വരുമാന സർട്ടിഫിക്കറ്റ്  (Income Certificate)
  • ജാതി സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)
  • ആധാർ കാർഡ്
  • വിദ്യാർത്ഥിയുടെ പേരിൽ ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ്‌ബുക്ക്
  • നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ് (Bonafide Certificate)
ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
Central Sector Scholarship 2026 Click Here
തുടർന്നു വരുന്ന പേജിൽ സ്കോളർഷിപ് വിവരം വായിക്കുക, അപക്ഷ സമർപ്പിക്കുക ,വിദ്യാർത്ഥികൾക്ക് അടുത്തുള്ള അക്ഷയ സെന്റർ വഴിയും ,CSC സെന്റർ വഴിയും അപക്ഷ സമർപ്പിക്കാം 

Application Date Start From July End
To Get Latest Notification Please Follow Our Social Media Pages 
      YouTube     Instagram      Website
    Click Here    Click Here  Click Here

0 comments: