2024, ഫെബ്രുവരി 12, തിങ്കളാഴ്‌ച

11,12 ക്ലാസ് മുതൽ P G വരെയുള്ള വിദ്യർത്ഥികൾക്കു TATA പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം

 


ടാറ്റ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമായ ടാറ്റ ക്യാപിറ്റല്‍ (tata capital) , 2023-24 അധ്യയന വര്‍ഷത്തേക്കുള്ള പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം (pankh scholarship programme) പ്രഖ്യാപിച്ചു. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 MARCH 10  ആണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സ്‌കോളര്‍ഷിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.സീനിയര്‍ സെക്കന്‍ഡറി, അണ്ടര്‍ ഗ്രാജുവേറ്റ്, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ബാധകമാണ്. . പങ്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

സ്കോളർഷിപ്പ് യോഗ്യതകൾ

 • ഇന്ത്യയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ 11, 12,അണ്ടര്‍ ഗ്രാജുവേറ്റ്, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ്  പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
 • അപേക്ഷകർ മുൻ ക്ലാസിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
 • എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആയിരിക്കണം.
 • അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
 • അപേക്ഷകർ നിലവിൽ എൻറോൾ ചെയ്യുകയും വിദ്യാഭ്യാസം തുടരുകയും വേണം.

ഹാജരാക്കേണ്ട രേഖകൾ 

 • മുൻ ക്ലാസിലെ മാർക്ക് ഷീറ്റുകൾ അല്ലെങ്കിൽ ഗ്രേഡ് കാർഡുകൾ
 • ആധാർ കാർഡ്
 • നിലവിലെ വർഷത്തെ പ്രവേശന തെളിവ് (ഫീ റെസിപ്റ്റ്, അഡ്മിഷൻ കത്ത്, സ്ഥാപനത്തിന്റെ ഐഡി കാർഡ്)
 • അപേക്ഷകൻറെ ബാങ്ക് അക്കൗണ്ട്, വിശദാംശങ്ങൾ
 • മൊബൈൽ നമ്പർ
 • പാസ്പോർട്ട് സൈസ് ഫോട്ടോ

സ്കോളർഷിപ്പ് തുക 

തിരഞ്ഞെടുത്ത ഓരോ  വിദ്യർത്ഥിക്കും ഒറ്റത്തവണ നിശ്ചിത സ്കോളർഷിപ്പ് INR 10000 -12000 ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം :-

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:

 • ആദ്യം നിങ്ങൾ താഴെ കാണുന്ന APPLY NOW  എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 

    അപ്പോൾ വിദ്യാർത്ഥികൾ ഇങ്ങനെയൊരു അപേക്ഷ ഫോറം പേജിലേക്ക്       പോകും.
 •  അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് START APPLICATION  ബട്ടണിൽ ക്ലിക്ക് ചെയ്യുക
 • ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക.
 • ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
 • നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും വിദ്യാർഥികൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്. 
 • ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.
ഓർമ്മിക്കേണ്ട പോയിന്റുകൾ
 • സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ യോഗ്യത പരിശോധിക്കണം.
 • സജീവമായ ഒരു അക്കൗണ്ട് നമ്പർ ഉണ്ടായിരിക്കണം, അത് വരും ദിവസങ്ങളിൽ സജീവമായി തുടരേണ്ടതാണ് 
 • സജീവമായ ഒരു ഇമെയിൽ ഉണ്ടായിരിക്കണം.
 • സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി വരെ അപേക്ഷകർ  കാത്തിരിക്കരുത്.
 • സ്കോളർഷിപ്പ് ഫോമുകൾ സമർപ്പിക്കുന്നതിന് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
 • പൂർണ്ണമായി പൂരിപ്പിച്ച സ്കോളർഷിപ്പ് ഫോം അന്തിമമായി സമർപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
 • സ്കോളർഷിപ്പ് ഫോം സമർപ്പിക്കുന്നതിന് ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ ഉപയോഗിക്കുന്നതാണ് മുൻഗണന.

0 comments: