2024, ഫെബ്രുവരി 12, തിങ്കളാഴ്‌ച

മൈക്രോസ്‌കില്‍ പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ച്‌ കേരള നോളജ്‌ ഇക്കണോമി മിഷൻ

കേരള സർക്കാറിന്റെ വിജ്ഞാനാധിഷ്ഠിത തൊഴില്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷൻ, മൈക്രോസ്കില്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.10 മുതല്‍ 100 മണിക്കൂർ വരെയുള്ള ഫ്രസ്വകാല നൈപുണ്യ കോഴ്സുകളാണ് മൈക്രോ സ്കില്‍ പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇവ പ്രധാനമായും ഉദ്യോഗാർത്ഥികളുടെ കഴിവുകളും തൊഴില്‍ സാധ്യതയും പരിപോഷിപ്പിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത തൊഴിലുകളിലേക്ക് അവരെ നയിക്കുന്നതിനും DOME നല്‍കുന്നു. പ്രോംപ്റ്റ് എഞ്ചിനീയറിംഗ് , ഡാറ്റ അനലിറ്റിക്സ്, Auto CAD , ഡിജിറ്റല്‍ മാർക്കറ്റിംഗ് , സോഷ്യല്‍ മീഡിയ ഡിസൈൻ തുടങ്ങിയ നിരവധി തൊഴില്‍ മേഖലകളിലേക്ക് വേണ്ടിയുള്ള കോഴ്ചുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിക്കുന്നു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആകും പരിശീലനം നല്‍കുക. താത്പര്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം.

തൊഴിലന്വേഷകർക്ക് https://knowledgemission.kerala.gov.in/ എന്ന വെബ്സ്റ്റ്റ് വഴിയോ "DWMS Connect"എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ രജിസ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന അപേക്ഷർക്ക് അഡ്ധിഷനു അഡ്മിഷന്  മുമ്പാ യി കോഴ്സുകളെ  കുറിച്ചുള്ള  ഒറിയന്റേഷനും അഭിരുചി പരീക്ഷയും നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം ,ഫോണ്‍: 0471273788, ഇമെയില്‍;skills@knowledgemission.kerala.gov.in, രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 29/02/2024.


0 comments: