കേരളത്തിൽ പഠിക്കുന്ന 11 ,12 ക്ലാസ് വിദ്യാർത്ഥികൾക്ക് ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ് നൽകുന്ന 10000 രൂപയുടെ സ്കോളർഷിപ് നൽകുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് തുടർ പഠനത്തിന് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ടാറ്റ നൽകുന്ന സ്കോളർഷിപ് ആണ് TATA PANKH SCHOLARSHIP 2023.അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2024 ജനുവരി 31.
യോഗ്യത
- ഇന്ത്യയിലെ അംഗീകൃത സ്ഥാപനത്തിൽ 11,12 അഡ്മിഷൻ നേടിയ വിദ്യാർത്ഥി ആയിരിക്കണം
- മുമ്പത്തെ പരീക്ഷയിൽ 60% മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥി ആയിരിക്കണം
- അപേക്ഷിക്കുന്ന കുട്ടിയുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
സ്കോളർഷിപ്പ് തുക
10,000 രൂപയാണ് സ്‌കോളർഷിപ്പ് തുക
അവസാന തീയതി
സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 31 ജനുവരി 2024 ആണ്
സ്കോളർഷിപ്പിനായി ഹാജരാക്കേണ്ട രേഖകൾ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- ഐഡന്റിറ്റി തെളിയിക്കുന്ന രേഖ (ആധാർ കാർഡ്/വോട്ടർ ഐഡി/ഡ്രൈവിംഗ് ലൈസൻസ്)
- വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ഈ വർഷത്തെ പ്രവേശന തെളിവ് (ഫീസ് രസീത്/അഡ്മിഷൻ ലെറ്റർ / ഐഡി കാർഡ്/ബോണഫൈഡ് സർട്ടിഫിക്കറ്റ്) (2023-24)
- അപേക്ഷകന്റെ ബാങ്ക് പാസ്ബുക്ക്
- തഹസിൽദാർ നൽകിയ വരുമാന സർട്ടിഫിക്കറ്റ്
- സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ പത്താം ക്ലാസിലെ മാർക്ക് ഷീറ്റ്
തിരഞ്ഞെടുപ്പ് പ്രക്രിയ
വിദ്യാർത്ഥികളുടെ സാമ്പത്തികമായ ചുറ്റുപാടും അവരുടെ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് അവരെ തിരഞ്ഞെടുക്കുന്നത്. യോഗ്യത മാനദണ്ഡത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റ് ഉണ്ടാക്കും അതിൽ നിന്ന് തെരെഞ്ഞെടുക്കുന്നവർക്കു തുടർന്ന് ഒരു ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തും
നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?
- ആദ്യം നിങ്ങൾ താഴെ കാണുന്ന Click here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- അപ്പോൾ വിദ്യാർത്ഥികൾ താഴെ കാണുന്ന പേജിലേക്ക് പോകും
- അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ ഫോം തുറക്കപ്പെടും
- ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക
- ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും കൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
- ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക
0 comments: