രാജ്യത്തെ വിദ്യാഭ്യാസമേഖലയിലെ വാർഷിക അവലോകന റിപ്പോർട്ട് (ASER) 2023 പുറത്തിറങ്ങി. 26 സംസ്ഥാനങ്ങളിലെ 28 ജില്ലകളില്‍ നടന്ന പഠനത്തില്‍ ഗ്രാമീണമേഖലയില്‍ നിന്നുള്ള ഡാറ്റയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രഥം എന്ന സന്നദ്ധ സംഘടനയാണ് സർവ്വേ നടത്തിയത്. 14 -18 വയസ്സിലുള്ള 34745 വിദ്യാർഥികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ 86.8 ശതമാനവും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ്. 55.7 ശതമാനവും ഉന്നതവിദ്യാഭ്യാസം ഹ്യൂമാനിറ്റീസ്/ആർട്സ് വിഷയങ്ങളിലാണ്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് പഠിക്കുന്നവർ 31.7 ശതമാനം വരും. ഇവരില്‍ പെണ്‍കുട്ടികള്‍ 28.1 ശതമാനവും, ആണ്‍കുട്ടികള്‍ 36.3 ശതമാനവുമാണ്.9.4 ശതമാനം കുട്ടികളാണ് കോമേഴ്സ് പഠിക്കുന്നത്.
പുത്തൻ കോഴ്സുകള്‍
ബിസിനസ്സ്, ടെക്നോളജി, ഡാറ്റ സയൻസ് സ്കില്ലുകള്‍ക്കാണ് ലോകത്താകമാനം പ്രാധാന്യമേറുന്നത്. അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷൻ, സംരംഭകത്വം, സാമ്പത്തികം, മനുഷ്യവിഭവശേഷി, ലീഡർഷിപ്പ് മാനേജ്മന്റ്, മാർക്കറ്റിംഗ്, സെയില്‍സ്, സ്ട്രാറ്റജി & ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട സ്കില്ലുകള്‍ക്ക് ആവശ്യകതയേറുന്നു. ഓഡിറ്റിംഗ്, പീപ്പിള്‍ മാനേജ്മെന്റ്, ബ്ലോക്ക് ചെയിൻ, ഡിജിറ്റല്‍ മാർക്കറ്റിംഗ്, ഓപ്പറേഷൻസ് മാനേജ്മന്റ് എന്നിവ ഇവയില്‍പ്പെടുന്നു. ടെക്നോളജി സ്കില്ലുകളില്‍ ക്ളൗഡ് കമ്പുട്ടിങ്, , പ്രോഗ്രാമിംഗ്, ഡാറ്റാബേസ്സ്, മൊബൈല്‍ ഡെവലൊപ്മെൻറ്, ഓപ്പറേഷൻസ് സിസ്റ്റംസ്, സെക്യൂരിറ്റി എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, വെബ് ഡിസൈൻ, ഡെവലപ്മെന്റ്, ക്രീറ്റിവിറ്റി കോഴ്സുകള്‍ എന്നിവയ്ക്ക് പ്രാധാന്യമേറുന്നു. സൈബർസെക്യൂരിറ്റി, ആൻഡ്രോയിഡ് ഡെവലപ്മെന്റ്, സോഫ്റ്റ്വെയർ ആർക്കിടെക്ചർ, ഫാഷൻ ഡിസൈൻ, പ്രോഡക്റ്റ് ഡിസൈൻ എന്നിവയ്ക്കാണ് സാധ്യതയേറുന്നത്. ഡാറ്റ സയൻസില്‍ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്മെന്റ്, ഡാറ്റ വിഷ്വലൈസേഷൻ, മെഷീൻ ലേർണിംഗ്, സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗ്രാമിങ്, കമ്ബ്യൂട്ടർ ആർക്കിടെക്ചർ, ബിയോഇൻഫോര്മാറ്റിക്സ്, എപിഡെമിയോളജി എന്നിവ ഉള്‍പ്പെടുന്നു. ഓപ്പറേഷൻസ് മാനേജ്മെന്റ്, ലീഡര്ഷിപ് ഡെവലപ്മെന്റ്, സപ്ലൈ ചെയിൻ സിസ്റ്റംസ്, ബഡ്ജറ്റ് മാനേജ്മന്റ് എന്നിവ വിപുലപ്പെട്ടുവരുന്നു. കമ്മ്യൂണിക്കേഷൻ, സംരംഭകത്വം, ലീഡർഷിപ് & മാനേജ്മന്റ്, സ്ട്രാറ്റജി & ഓപ്പറേഷൻസ് എന്നിവ കൂടുതലായി ആവശ്യമുള്ള തൊഴില്‍ നൈപുണ്യ മേഖലകളാണ്.
വിദ്യാർഥികളുടെ താല്പര്യം വിലയിരുത്തുമ്പോൾ മികച്ച രണ്ടു സ്കില്ലുകള്‍ക്കു ഊന്നല്‍ നല്‍കി അനുയോജ്യമായ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ കണ്ടെത്തുന്നത് നല്ലതാണ്. ഇന്റഗ്രേറ്റഡ് നിയമ കോഴ്സുകള്‍ക്ക് ഇപ്പോള്‍ തൊഴില്‍ സാധ്യത വർധിച്ചു വരുന്നതും പ്രത്യേകം ദൃശ്യമാണ്. സയൻസ് ഹ്യൂമാനിറ്റീസ്, സയൻസ് ബിസ്സിനെസ്സ് സ്റ്റഡീസ്, സയൻസ്/ഹ്യൂമാനിറ്റീസ്/കോമേഴ്സ് & കമ്പ്യൂട്ടർ സയൻസ്, അക്കൗണ്ടിംഗ് എന്നിവയില്‍ മികച്ച കോഴ്സുകളുണ്ട്.
ബിരുദതലത്തില്‍ ബിസിനസ്സ്, ഫിനാൻസ് കോഴ്സുകള്‍ക്ക് ലോകത്തെമ്പാടും സാധ്യതയേറുന്നു. ബിസ്സിനസ്സ് മാനേജ്മെന്റ്, ബിസിനസ് മാനേജ്മന്റ് & ഇക്കണോമിക്സ്, അക്കൗണ്ടിംഗ് & ഫിനാൻസ്, ബിസ്സിനസ്സ് മാനേജ്മന്റ് & മാർക്കറ്റിംഗ്, ബിസ്സിനെസ്സ് മാനേജ്മന്റ് & സൈക്കോളജി, ബാങ്കിങ് & ഫിനാൻസ് എന്നിവ മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണ്. എ ഐ & കമ്പ്യൂട്ടർ സയൻസ്, ബയോമെഡിക്കല്‍ സയൻസ് എന്നിവ മികച്ച ബിരുദ കോഴ്സുകളാണ്. ബി.ഡെസ് ട്രാൻസ്പോർട്ടേഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, ഡിജിറ്റല്‍ മോഡലിംഗ്, ബിബിഎ ഫിൻടെക്, എന്റർപ്രീണർഷിപ്, ബി.എ കളിനറി ആര്ട്സ് എന്നിവയ്ക്ക് സാധ്യതയേറെയാണ്.
കാലത്തിന്റെ മാറ്റത്തിനനുസരിച്ചു ലോകത്തെമ്പാടും കോഴ്സുകളുടെ ഡിസൈനിങ്ങില്‍ മാറ്റം വന്നു തുടങ്ങിയീട്ടുണ്ട്. വ്യവസായമേഖലക്കിണങ്ങിയ, പ്ലേസ്മെന്റ് ഉറപ്പുവരുത്തുന്ന കോഴ്സുകള്‍ക്കാണ് വിദ്യാർഥികള്‍ ചേരാനിഷ്ടപ്പെടുന്നത്. കോഴ്സിനോടോപ്പം ഇന്റേണ്‍ഷിപ്, പാർടൈം തൊഴില്‍ എന്നിവ നിരവധി സ്ഥാപനങ്ങള്‍ ഓഫർ ചെയ്യുന്നു. വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ ചെയ്യാനുതകുന്ന സ്കില്ലുകള്‍ പ്രദാനം ചെയ്യുന്ന കോഴ്സുകള്‍ക്കാണ് ഭാവിയില്‍ സാധ്യതയേറുന്നത്. ബിരുദതലത്തിലുള്ള സ്പെഷ്യലൈസേഷനുകള്‍ വിപുലപ്പെടുന്നത് വ്യവസായ സ്ഥാപനങ്ങളുടെ താല്പര്യത്തിനനുസരിച്ചാണ്. സ്വകാര്യ, ഡീംഡ്, വിദേശ സർവകലാശാലകളിലാണ് ഈ മാറ്റം പ്രകടമാകുന്നത്. ബിരുദ സീറ്റുകള്‍ക്ക് കേരളത്തില്‍ വിദ്യാർത്ഥികളെ ആകർഷിക്കാൻ കോഴ്സിന്റെ രൂപ കല്പനയില്‍ ഡിജിറ്റല്‍ സ്കില്ലിനും, തൊഴിലിനും, ഇന്റേണ്‍ഷിപ്പിനും ഊന്നല്‍ നല്‍കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
0 comments: