സ്ത്രീ അധിഷ്‌ഠിത കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന വിദ്യാധനം സ്‌കോളർഷിപ്പ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ തുറന്നിരിക്കുന്നു. ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കും ആണ് വിദ്യാധനം പദ്ധതിയിലൂടെ ധനസഹായം ലഭിക്കുക . 2024-25 വിദ്യാധനം സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി ഡിസംബർ 15 ആണ്
ആർക്കെല്ലാം ആപേക്ഷിക്കാം?
- വിവാഹമുക്തതകൾ,ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ, നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ സംഭവിച്ച് ജോലി ചെയ്യാൻ കഴിയാത്ത ഭർത്താവ് ഉള്ളവർ
- നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവർ
- HIV ബാധിച്ച് ആൻ്റി റെട്രോ വൈറൽ തെറപ്പി ചികിത്സയ്ക്കു വിധേയരാകുന്നവർ എന്നിവരുടെ മക്കൾക്കാണ് ധനസഹായം ലഭിക്കുക.
- വീരചരമമടഞ്ഞ സൈനികരുടെ വിധവകളോ സാമൂഹിക വിവേചനം അനുഭവിക്കുന്നവരോ ആയ എപിഎൽ വിഭാഗത്തിൽപെട്ടവർക്കും അപേക്ഷിക്കാം.
- സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ അവസരം. ഒരു കുടുംബത്തിന് പരമാവധി രണ്ട് കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കും.
സ്കോളർഷിപ് തുക
5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 1-5 ഗ്രേഡുകളിലെക്കും പ്രതിവർഷം 3,000 രൂപയും, 6-10 ഗ്രേഡുകളിലെ വിദ്യാർത്ഥികൾക് പ്രതിവർഷം 5000 രൂപയും നൽകുന്നു.
11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 7,500 രൂപ സ്കോളർഷിപ് ലഭിക്കും. ബിരുദധാരികൾക്കും അതിനു മുകളിലുള്ളവർക്കും പ്രതിവർഷം 10,000
രൂപയും ലഭിക്കും.
ആവശ്യമായ രേഖകൾ
- മറ്റു സർക്കാർ സ്കോളർഷികൾ ഒന്നും ലഭിക്കുന്നില്ലെന്ന് പ്രധാന അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തണം.
- അമ്മയുടെയും കുട്ടിയുടെയും ജോയിന്റ് അക്കൗണ്ട് വേണം
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷകൾ https://wcd.kerala.gov.in ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. . അപേക്ഷാഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.
0 comments: