തിരുവനന്തപുരം: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ സ്‌കോളർഷിപ്പിന് ഇപ്പോൾ മുതൽ അപേക്ഷിക്കാം. എംഇ, എംടെക്, എംഡി ഡിസൈൻ കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിൻ്റെ അവസാന വർഷത്തിൽ മാത്രമേ സ്കോളർഷിപ്പ് ലഭ്യമാകൂ.
കോഴ്‌സിലേക്കുള്ള പ്രവേശന സമയത്ത് ഗേറ്റ്/സിഇഡി യോഗ്യത ഉണ്ടായിരിക്കണം. എഐസിടിഇ അംഗീകരിച്ച മുഴുവൻ സമയ വിദ്യാർത്ഥികൾക്കും രണ്ട് വർഷം വരെ പ്രതിമാസം 12,400 രൂപ സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, http://aicte-india.org സന്ദർശിക്കുക. നവംബർ 30 വരെ വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിക്കും.
0 comments: