2024, ഫെബ്രുവരി 7, ബുധനാഴ്‌ച

ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളര്‍ഷിപ്പ് അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

 


ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2022-23 അദ്ധ്യയന വർഷത്തില്‍ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കന്ററി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാർഥികള്‍ക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്പ്) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 9 വരെ ദീർഘിപ്പിച്ചു.കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികള്‍ക്കാണ് സ്കോളർഷിപ്പ്. 1000 രൂപയാണ് സ്കോളർഷിപ്പ് അവാർഡായി നല്‍കുന്നത്. മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുള്ള എ.പി.എല്‍ വിഭാഗക്കാർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524, 0471 2302090 എന്നീ നമ്പ റുകളില്‍ ബന്ധപ്പെടാവുന്നതാണ്.

0 comments: