കേരള സർക്കാർ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളില്‍ 2024 ഫെബ്രുവരി മാസം അവസാന വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗികൃത ഡിപ്ലോമ ഇൻ കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ(സോഫ്റ്റ്‌വെയർ) DCA(S) കോഴ്‌സിന് PLUS 2 യോഗ്യതയുള്ളവർക്ക് ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 20.കോഴ്‌സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങള്‍ക്ക് https://lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടാതെ 0471-2560333 എന്ന നമ്പ റിലും ബന്ധപ്പെടാവുന്നതാണ്.
0 comments: