2025, ജൂലൈ 3, വ്യാഴാഴ്‌ച

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സ്കോളർഷിപ്പ്


ബിരുദ വിദ്യാർത്ഥികൾക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ഇനി അപേക്ഷിക്കാം. പുതുതായി അപേക്ഷിക്കുന്നവരും (Fresh) നേരത്തെ സ്കോളർഷിപ്പ് കിട്ടിയവർ തുടരാൻ അപേക്ഷിക്കുന്നവരും (Renewal) ഈ സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

ആർക്കെല്ലാം അപേക്ഷികാം? 

  • 2025-ൽ കേരളാ സ്റ്റേറ്റ് ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്ക് നേടിയവർക്കാണ് ഈ സ്കോളർഷിപ്പ്.
  • ഇപ്പോൾ റഗുലർ ബിരുദ കോഴ്‌സിന്റെ ഒന്നാം വർഷത്തിൽ പഠിക്കുന്നവരായിരിക്കണം.
  • കറസ്പോണ്ടൻസ് കോഴ്സ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ഡിപ്ലോമ കോഴ്സ് പഠിക്കുന്നവർക്ക് ഈ സ്കോളർഷിപ്പ് ലഭ്യമല്ല.
  • അപേക്ഷകന്റെ പ്രായം 18 മുതൽ 25 വയസ്സിനിടയിലായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

  • നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (http://scholarship.gov.in) വഴി ഓൺലൈനായി അപേക്ഷിക്കണം.
  • അവസാന തീയതി: ഒക്ടോബർ 31

കൂടുതൽ വിവരങ്ങൾക്ക്:

  • വെബ്സൈറ്റുകൾ: 
    • collegiateedu.kerala.gov.in, 
    • dcescholarship.kerala.gov.in 

  • ഫോൺ: 9447096580
  • ഇമെയിൽ:            centralsectorscholarship@gmail.com

Note: യോഗ്യതയുള്ളവർ സമയബന്ധമായി അപേക്ഷിക്കണം.

0 comments: