2024, ഏപ്രിൽ 24, ബുധനാഴ്‌ച

റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് തിരുവനന്തപുരം ഉൾപ്പെടെ 21 ആര്‍ ആർ ബി കളിലേക്ക് അപേക്ഷ ക്ഷണിച്ചു

 



റെയില്‍വേയില്‍ ഉയർന്ന ശമ്ബളത്തോട് ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ്.

റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സില്‍ സബ് ഇൻസ്പെക്ടർ, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 4208 കോണ്‍സ്റ്റബിള്‍ ഒഴിവുകളും 452 സബ് ഇൻസ്പെക്ടർ ഒഴിവുകളും അടക്കം ആകെ 4660 ഒഴിവുകളാണ് നിലവില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുജിസി അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിരുദം യോഗ്യതയുള്ളവർക്ക് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

പത്താം ക്ലാസ് വിജയിക്കുകയോ അംഗീകൃത ബോർഡില്‍ നിന്നും തത്തുല്യ യോഗ്യത നേടിയവർക്കും കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സബ്ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 2024 ജൂലൈ 1 പ്രകാരം പ്രായപരിധി 20 മുതല്‍ 28 വയസ്സ് വരെയാണ്. 2024 ജൂലൈ 1 പ്രകാരം 18 മുതല്‍ 28 വയസ്സുവരെ പ്രായപരിധിയുള്ളവർക്കാണ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.

കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക ക്ഷമത പരിശോധന, ശാരീരിക അളവുകളുടെ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക. മെയ് 14 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനായി ജനറല്‍ വിഭാഗത്തിലുള്ളവർക്ക് 500 രൂപയും എസ് സി/ എസ് ടി, വിമുക്തഭടൻ, സ്ത്രീ, ന്യൂനപക്ഷം/ സാമ്ബത്തിക പിന്നോക്ക വിഭാഗം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവർക്ക് 250 രൂപയുമാണ് അപേക്ഷ ഫീസായി ഇടാക്കുക.

കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ പരിശോധനയ്‌ക്ക് ശേഷം ബാങ്ക് ചാർജുകള്‍ ഈടാക്കി ഇരുവിഭാഗങ്ങള്‍ക്കും ഈ തുക തിരിച്ച്‌ നല്‍കുകയും ചെയ്യും. rpf.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ഉദ്യോഗാർത്ഥികള്‍ക്ക് വിജ്ഞാപനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അറിയാവുന്നതാണ്.

0 comments: