തിരുവനന്തപുരം: കീം 2024 എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് ഫീസ് അടച്ച അപേക്ഷകർക്ക് കോഴ്സുകള്‍ കൂട്ടിച്ചേർക്കുന്നതിന് അവസരം.
ആർക്കിടെക്ചർ(ബി.ആർക്.) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗണ്‍സില്‍ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷയെഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ കൂട്ടിച്ചേർക്കുന്നവർ എൻ.ടി.എ. നടത്തുന്ന നീറ്റ് യു.ജി.-2024 പരീക്ഷയെഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.
ഫീസ് അടച്ചവർക്ക് കോഴ്സുകള്‍ കൂട്ടിച്ചേർക്കുന്നതിന് ഏപ്രില്‍ 23-ന് രാവിലെ 10 മുതല്‍ 24-ന് വൈകീട്ട് നാലു വരെ www.cee.kerala.gov.in ല്‍ സൗകര്യമുണ്ട്. വിജ്ഞാപനം വെബ്സൈറ്റില്‍ ലഭിക്കും. സഹായങ്ങള്‍ക്ക്: 0471-2525300.
0 comments: