പേഴ്സണല്‍ ലോണ്‍: ഒരാൾക്ക് പെട്ടെന്നുള്ള സാമ്ബത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വ്യക്തിഗത വായ്പ. എന്നാൽ ഇതിനായി, നിങ്ങള്‍ ഒന്നും പണയപ്പെടുത്തേണ്ടതില്ല എന്നതാണ് പ്രധാനം. മാത്രമല്ല നിങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രതിമാസ തവണകളായി മുഴുവന്‍ തിരിച്ചടവും നടത്താം.
HDFC ബാങ്ക് വ്യക്തിഗത വായ്പ - എങ്ങനെ അപേക്ഷിയ്ക്കാം? എന്താണ് മാനദണ്ഡങ്ങള്‍
ഒരു പേഴ്സണല്‍ ലോണ്‍ ഉപയോഗിച്ച്, കുട്ടികളുടെ വിദ്യാഭ്യാസം, മെഡിക്കല്‍, അവധിക്കാലം, വീട് പുനരുദ്ധാരണം, മുതലായവയുടെ ചിലവുകള്‍ നിങ്ങള്‍ക്ക് വഹിക്കാനാകും. എന്നാൽ എടുക്കുന്നതിന് മുമ്ബ്, ഏത് ബാങ്കാണ് പലിശ നിരക്കില്‍ വ്യക്തിഗത വായ്പ നല്‍കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ അതിന്റെ വ്യവസ്ഥകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങളും നിങ്ങള്‍ എടുക്കണം.
എളുപ്പവും തല്‍ക്ഷണ പണവും
വ്യക്തിഗത വായ്പ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ വളരെ എളുപ്പമാണ്. എന്നാൽ ഇതിനായി, നിങ്ങള്‍ പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയും നിങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കുകയും വേണം. ഇങ്ങനെ നിങ്ങളുടെ അപേക്ഷ സ്വീകരിക്കുകയാണെങ്കില്‍, 24 മണിക്കൂറിനുള്ളില്‍ പേഴ്സണല്‍ ലോണ്‍ പണമായി (ഈസി ആന്‍ഡ് ഇന്‍സ്റ്റന്റ് ക്യാഷ്) എളുപ്പത്തില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
എസ്ബിഐ പേഴ്സണല്‍ ലോണ്‍: പലിശ നിരക്ക്, ആവശ്യമായ രേഖകള്‍, മറ്റ് വിശദാംശങ്ങള്‍
വ്യക്തിഗത വായ്പ തുക
നിങ്ങളുടെ വ്യക്തിഗത വായ്പകളുടെ പരമാവധി തുക നിങ്ങളുടെ പ്രതിമാസ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യയില്‍, നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് ചരിത്രം, ക്രെഡിറ്റ് സ്കോര്‍ എന്നിവയെ ആശ്രയിച്ച് 50 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പകള്‍ വാഗ്ദ്ധാനം ചെയ്യുന്നവരും ഉണ്ട്.
മാത്രമല്ല ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്ബുതന്നെ നിങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കാം. ഇതിനെയാണ് പ്രീപേയ്‌മെന്റ് എന്ന് പറയുന്നത്. അതായത് നിങ്ങള്‍ നടത്തുന്ന ഓരോ പ്രീപേയ്‌മെന്റും നിങ്ങളുടെ ലോണിന്റെ കുടിശ്ശിക പ്രിന്‍സിപ്പല്‍ കുറയ്ക്കും, കൂടാതെ അത് പലിശയും കുറയ്ക്കും.
വ്യക്തിഗത വായ്പ പലിശ നിരക്കുകള്‍
നിലവിൽ വ്യക്തിഗത വായ്പകള്‍ എടുക്കാനും തിരിച്ചടയ്ക്കാനും എളുപ്പമാണെങ്കിലും, അതിന്റെ പലിശ നിരക്ക് വളരെ കൂടുതലായതിനാല്‍ പലരും അത് എടുക്കുന്നത് ഒഴിവാക്കുന്നു.
നിലവിൽ ഒരു വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് സാധാരണയായി പ്രതിവര്‍ഷം 10 മുതല്‍ 24 ശതമാനം വരെയാണ്. ഇത് സാധാരണയായി തീരുമാനിക്കുന്നത് ക്രെഡിറ്റ് പ്രൊഫൈല്‍, പേയ്‌മെന്റ് ചരിത്രം, അപേക്ഷകന്റെ ജോലി പ്രൊഫൈല്‍, തൊഴിലുടമ പ്രൊഫൈല്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.
5 വര്‍ഷത്തെ കാലയളവിലേക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് എത്ര പലിശ ഈടാക്കും?
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ - 8.90%
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ - 8.90%
പഞ്ചാബ് നാഷണല്‍ ബാങ്ക് - 8.95%
ഇന്ത്യന്‍ ബാങ്ക് - 9.05%
ബാങ്ക് ഓഫ് മഹാരാഷ്ട്ര - 9.45%
നിങ്ങള്‍ സ്വയം തൊഴില്‍ ചെയ്യുന്നവരോ ശമ്ബളം വാങ്ങുന്നവരോ ആരും ആകട്ടെ, ഓണ്‍ലൈനായി ഒരു വ്യക്തിഗത ലോണിന് അപേക്ഷിക്കുമ്ബോള്‍ നിങ്ങളുടെ പ്രതിമാസ വരുമാനം വളരെ പ്രധാന ഘടകമാണെന്ന് ഓര്‍ക്കുക.
കൂടാതെ നിങ്ങളുടെ ഓണ്‍ലൈന്‍ പേഴ്സണല്‍ ലോണിന് ഈടാക്കുന്ന പലിശയുടെ കാര്യത്തിലും നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ പ്രധാനമാണ്. ഇതിനുപുറമെ ഓണ്‍ലൈന്‍ വ്യക്തിഗത വായ്പയുടെ നിബന്ധനകള്‍ തീരുമാനിക്കുന്നതില്‍ നിങ്ങളുടെ തൊഴിലുടമയുടെ പ്രൊഫൈലും പ്രധാനമാണ്.
Casino Bonus Codes - December 2021
മറുപടിഇല്ലാതാക്കൂNo deposit bonus casino 바카라 사이트 promotions. poormansguidetocasinogambling We recommend 2021 casino bonus 출장샵 codes and promos for new players. 메이저 토토 사이트 We also list new casino bonuses for December 2021. jancasino