സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സ്നേഹപൂർവ്വം സ്കോളർഷിപ്പ് പദ്ധതി’പിതാവോ മാതാവോ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയാണ്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാനാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
സ്കോളർഷിപ്പ് തുക:
വിദ്യാർത്ഥികളുടെ പ്രായത്തിനും പഠനനിലയ്ക്കുമനുസരിച്ച് സ്കോളർഷിപ്പ് തുക വ്യത്യാസപ്പെട്ടിരിക്കുന്നു –
- 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും, ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും: ₹3,000/- വർഷത്തിൽ
- ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ: ₹5,000/- വർഷത്തിൽ
- പ്ലസ്ടു/തത്തുല്യ കോഴ്സുകൾ പഠിക്കുന്നവർക്ക്: ₹7,500/- വർഷത്തിൽ
- ഡിഗ്രി അല്ലെങ്കിൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്നവർക്ക്: ₹10,000/- വർഷത്തിൽ
ഓൺലൈൻ അപേക്ഷാ തീയതികൾ:
- അപേക്ഷ ആരംഭിക്കുന്നത്: 27 ഒക്ടോബർ 2025
- അവസാന തീയതി: 31 ഡിസംബർ 2025
അർഹത:
- പിതാവോ മാതാവോ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
- സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കു മാത്രമേ ഈ സ്കോളർഷിപ്പിന് അർഹതയുള്ളു.
- അനാഥാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാവില്ല.
ആവിശ്യമായ രേഖകൾ
- രക്ഷിതാവിന്റെ അപേക്ഷ
- മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ്
- രക്ഷിതാവിൻേറയും, കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി
- ആധാർ കാർഡ് കോപ്പി
- റേഷൻ കാർഡ് കോപ്പി
- വരുമാന സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
വരുമാനപരിധി:
- ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വാർഷിക വരുമാനം ₹20,000/- കവിയരുത്.
- നഗരപ്രദേശങ്ങളിലെ അപേക്ഷകരുടെ വാർഷിക വരുമാനം ₹22,375/- വരെ അനുവദനീയമാണ്.
- APL വിഭാഗത്തിലെവർ വരുമാന സർട്ടിഫിക്കറ്റ് (Revenue Officerൽ നിന്ന് ലഭിച്ചത്) സഹിതം സമർപ്പിക്കണം.
- BPL വിഭാഗം അപേക്ഷകർക്ക് മുൻഗണന നൽകും (BPL സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് പകർപ്പ് സഹിതം).
ബാങ്ക് അക്കൗണ്ട് നിബന്ധന:
- വിദ്യാർത്ഥിയുടെ പേരിലും രക്ഷിതാവിന്റെ (അല്ലെങ്കിൽ ഗാർഡിയന്റെ) പേരിലും ഉള്ള ജോയിന്റ് അക്കൗണ്ട്ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ ഉണ്ടായിരിക്കണം.
- അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പിൽ ഇരുവരുടെയും ഫോട്ടോ ഉൾപ്പെടെ അപേക്ഷയോടൊപ്പം ചേർക്കണം.
- വിദ്യാർത്ഥിയുടെ ആധാർ കാർഡ് പകർപ്പും ആവശ്യമാണ്.
അപേക്ഷ സമർപ്പിക്കുന്ന വിധം:
- വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലേക്ക് അപേക്ഷ ആവശ്യമായ രേഖകളോടൊപ്പം സമർപ്പിക്കണം.
- സ്ഥാപനത്തിന്റെ മേധാവി (Head of Institution) അപേക്ഷ പരിശോധിച്ച് ഓൺലൈനായി അപ്‌ലോഡ് ചെയ്യും.
- 5 വയസിനു താഴെ പ്രായമുള്ള കുട്ടികൾ ജില്ലാ ബാലക്ഷേമ സമിതിയുടെ ശുപാർശയോടെ നേരിട്ട് അപേക്ഷ സമർപ്പിക്കാം.
Note: അവസാന തീയതി: 2025 ഡിസംബർ 31

0 comments: