തിരുവനന്തപുരം: വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ള സംരഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു.
ഇതിന്റെ പ്രധാന ലക്ഷ്യംലവനിതകള്‍ക്ക് സ്വന്തമായി യൂനിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയം പര്യാപ്തത നേടുന്നതിനുമുള്ള സാഹചര്യമൊരുക്കുകയാണ്. ഇങ്ങനെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. കൂടാതെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.
ഇതിന് പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. മാത്രമല്ല 35 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹ മോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഇതിൽ താല്‍പ്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്ബര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, വാര്‍ഷിക കുടുംബ വരുമാനം തുടങ്ങിയവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 31 ന് മുന്‍പായി സമര്‍പ്പിക്കണം. ഇതുകൂടാതെ വിദ്യാഭ്യാസ യോഗ്യതയുടേയും റേഷന്‍ കാര്‍ഡിന്റേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണമെന്ന് മേഖല മാനേജര്‍ അറിയിച്ചു.
വിലാസം മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടക്കുളങ്ങര പി.ഒ, തിരുവനന്തപുരം695023. ഫോണ്‍ 0471 2328257, 9496015006. ഇമെയില്‍: rotvm@kswdc.org.
0 comments: