2024, മാർച്ച് 1, വെള്ളിയാഴ്‌ച

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത; വര്‍ഷം 60,000 രൂപവരെ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

 

സംസ്ഥാനത്തെ വിവിധ സർവകലാശാലകള്‍ക്ക് കീഴിലുള്ള സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, ഐ എച്ച്‌ ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും 2023-24 അദ്ധ്യയനവർഷം ബിരുദ കോഴ്സുകളില്‍ (ഒന്നാം വർഷ പ്രോഗ്രാമുകളിലേയ്ക്ക്) പ്രവേശനം ലഭിച്ച വിദ്യാർത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.പുതിയ അപേക്ഷകളാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. പുതുക്കുന്നതിനുള്ള അപേക്ഷ പിന്നീട് വിളിക്കുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 18 ആണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

1.കേരളത്തിലെ റഗുലർ ആർട്സ് ആൻഡ് സയൻസ് (സർക്കാർ/എയ്ഡഡ്) കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികള്‍ ആയിരിക്കണം.

2.പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും, സെല്‍ഫ് ഫിനാൻസിംഗ് കോഴ്സുകള്‍ക്കും പഠിക്കുന്ന വിദ്യാർത്ഥികള്‍ അപേക്ഷിക്കാൻ കഴിയില്ല.

3.വികലാംഗ വിദ്യാർത്ഥികള്‍ക്ക് 25 ശതമാനത്തിലധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

ആനുകൂല്യങ്ങള്‍

ബിരുദം മുതല്‍ ബിരുദാനന്തര ബിരുദം വരെ തുടർച്ചയായി ലഭിക്കുന്ന സ്‌കോളർഷിപ്പാണ് ഇത്. ബിരുദതലത്തില്‍ ഒന്നാം വർഷം 12,000 രൂപയും രണ്ടാം വർഷം 18,000രൂപയും മൂന്നാം വർഷം 24,000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. തുടർന്ന് ബിരുദാനന്തരബിരുദ തലത്തിലെ ഒന്നാം വർഷം 40,000രൂപയും രണ്ടാം വർഷം 60,000രൂപയും സ്‌കോളർഷിപ്പായി ലഭിക്കുന്നതാണ്.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അപേക്ഷ ഓണ്‍ലൈനായി ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ട്, നിർദിഷ്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. മറ്റ് സ്കോള‌ർഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നവർക്കും ഇതിന് അപേക്ഷിക്കാമെങ്കിലും ഹയർ എജ്യൂക്കേഷൻ സ്കോളർഷിപ്പ് ലഭിക്കുന്നവർ മറ്റുള്ളവ ഒഴിവാക്കേണ്ടതാണ്.

0 comments: