ബഹിരാകാശ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് പഠിക്കാനും തുടര്‍ന്ന് ഐ.എസ്.ആര്‍.ഒ അടക്കമുള്ള മികച്ച സ്ഥാപനങ്ങളില്‍ സയന്റിസ്റ്റ്/ എഞ്ചിനീയര്‍ തസ്തികകളിലെത്താന്‍ പര്യാപ്തമാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തിരുവനന്തപുരം വലിയ മേഖലയിലെ ഐ.ഐ.എസ്.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്.വിവിധ മേഖലകളില്‍ യു.ജി, ഡ്യുവല്‍ ഡിഗ്രി, പിജി, പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ക്ക് അവസരമുണ്ട്.
യു.ജി/ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍
പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന മൂന്ന് പ്രോഗ്രാമുകളുണ്ട്. എയറോസ്‌പേസ് എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (ഏവിയോണിക്‌സ്) എന്നിവയില്‍ നാലുവര്‍ഷ ബി.ടെക് പ്രോഗ്രാമുകള്‍ (75 സീറ്റുകള്‍ വീതം), അഞ്ചു വര്‍ഷ ഡ്യുവല്‍ ഡിഗ്രി (ബി.ടെക് എഞ്ചിനീയറിങ് ഫിസിക്‌സ്+ മാസ്റ്റര്‍ ഓഫ് സയന്‍സ്/ മാസ്റ്റര്‍ ഓഫ് ടെക്‌നോളജി) പ്രോഗ്രാം (24 സീറ്റുകള്‍) എന്നിവ.
മാസ്റ്റര്‍ ഓഫ് സയന്‍സ്- ആസ്‌ട്രോണമി& ആസ്‌ട്രോ ഫിസിക്‌സ്, സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സ് എന്നിവയിലൊന്നിലും മാസ്റ്റര്‍ ഓഫ് ടെക്‌നോളജി- എര്‍ത്ത് സിസ്റ്റം സയന്‍സ്, ഒപ്റ്റിക്കല്‍ എഞ്ചിനീയറിങ് എന്നിവയിലൊന്നിലുമാകാം.
പ്ലസ് ടു തലത്തില്‍ 75 ശതമാനം മാര്‍ക്കും ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ യോഗ്യതയും നേടണം. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാണ് പ്രവേശനം. മെയ് 26നാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ. താല്‍പര്യമുള്ളവര്‍ ഐ.ഐ.എസ്.ടി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ വര്‍ഷത്തെ വിജ്ഞാപനം വന്നിട്ടില്ല. മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഫീസിളവുണ്ട്.
പിജി പ്രോഗ്രാമുകള്‍
എയറോ ഡൈനാമിക്‌സ്, ഫ്‌ലൈറ്റ് മെക്കാനിക്‌സ്, ക്വാണ്ടം ടെക്‌നോളജി, സ്ട്രക്‌ച്ചേഴ്‌സ് & ഡിസൈന്‍, തെര്‍മല്‍& പ്രൊപ്പല്‍ഷന്‍, കണ്‍ട്രോണ്‍ സിസ്റ്റംസ്, ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിങ്, ആര്‍. എഫ് & മൈക്രോവേവ് എഞ്ചിനീയറിങ്, വി.എല്‍.എസ്.ഐ & മൈക്രോസിസ്റ്റംസ്, പവര്‍ ഇലക്‌ട്രോണിക്‌സ്, മെറ്റീരിയല്‍സ് സയന്‍സ്& ടെക്‌നോളജി, എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, മെഷീന്‍ ലേണിങ് ആന്‍ഡ് കംപ്യൂട്ടിങ്, ഒപ്റ്റിക്കല്‍ എഞ്ചിനീയറിങ് എന്നിവയില്‍ എം.ടെക് പ്രോഗ്രാമുകളും ആസ്‌ട്രോണമി& ആസ്‌ട്രോ ഫിസിക്‌സില്‍ എം.എസ്.സി പ്രോഗ്രാമും ലഭ്യമാണ്.
ബി.ടെക്/ എം.എസ്/ എം.എസ്.സിക്കാര്‍ക്കാണ് പ്രവേശനം. ഗേറ്റ്/ ജെസ്റ്റ് സ്‌കോറുകല്‍ പരിഗണിച്ചാണ് പ്രാഥമിക സെലക്ഷന്‍. ശേഷം അഭിമുഖവുമുണ്ടാവും.
പി.എച്ച്.ഡി പ്രോഗ്രാമുകള്‍
എയറോസ്‌പേസ് എഞ്ചിനീയറിങ്& ഏവിയോണിക്‌സ്, എര്‍ത്ത് & സ്‌പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗവേഷണത്തിനും അവസരമുണ്ട്.
എഞ്ചിനീയറിങ്/ ടെക്‌നോളജി മാസ്‌റ്റേഴ്‌സ്, സയന്‍സ് മാസ്‌റ്റേഴ്‌സ്, ഹ്യുമാനിറ്റീസ്/ മാനേജ്‌മെന്റ്/ സോഷ്യല്‍ സയന്‍സസ് മാസ്‌റ്റേഴ്‌സ് എന്നിവയാണ് യോഗ്യത. ഗേറ്റ്/ യു.ജി.സി- സി.എസ്.ഐ.ആര്‍, നെറ്റ്- ജെ.ആര്‍.എഫ്/ ലക്ച്ചര്‍ഷിപ്പ്, എന്‍.ബി.എച്ച്.എം/ ജസ്റ്റ്/ യു.ജി.സി- നെറ്റ്- ജെ.ആര്‍.എഫ് തുടങ്ങിയ എലിജിബിലിറ്റി ടെസ്റ്റുകളിലൊന്നില്‍ യോഗ്യത നേടണം. വിവിധ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്/ അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് www.iist.ac.in സന്ദര്‍ശിക്കുക.
0 comments: