2024, ഫെബ്രുവരി 28, ബുധനാഴ്‌ച

കംപ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്സില്‍ സീറ്റൊഴിവ്

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിഗ് ഡിവിഷനില്‍ ആരംഭിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്‌സ്സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.അപേക്ഷകര്‍ എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം.

പട്ടികജാതി / പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവില്‍ സ്‌റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി./എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന വിവിധ തസ്തിക കളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷകര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്. ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം 695 024, ഫോണ്‍ 0471 2467728, 2474720 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്‌സൈറ്റ്: www.captkerala.com.

0 comments: