കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2024-25 അധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കാറ്റ് (കോമണ്‍ അഡ്മിഷൻ ടെസ്റ്റ്) 2024-ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15 വരെ നീട്ടി.എം.ബി.എ. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ അവസാന തീയതി ഏപ്രില്‍ 30 വരെയും നീട്ടി. എം.ടെക്., പിഎച്ച്.ഡി. പ്രോഗ്രാമുകളുടെ രജിസ്ട്രേഷനായി മുൻകൂട്ടി പ്രസിദ്ധീകരിച്ച സമയപരിധിയില്‍ മാറ്റമില്ല. വിവരങ്ങള്‍ക്ക്: admissions.cusat.ac.in | 0484-2577100
0 comments: