ഇൻഫോസിസ് ഫൗണ്ടേഷൻ STEM സ്റ്റാർസ് സ്കോളർഷിപ്പ് പ്രോഗ്രാം 2025-26
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിഷയങ്ങളിൽ ബിരുദപഠനം നടത്തുന്ന പെൺകുട്ടികൾക്കായി ഇൻഫോസിസ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ‘STEM സ്റ്റാർസ് സ്കോളർഷിപ്പ് പ്രോഗ്രാം 2025-26’-ന് അപേക്ഷിക്കാം.
സ്കോളർഷിപ്പ് ആനുകൂല്യം
- തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഓരോ വർഷവും പരമാവധി ₹1,00,000 വരെ ലഭിക്കും.
- ഈ തുക ട്യൂഷൻ ഫീസ്, താമസച്ചെലവ്, പഠനസാമഗ്രികളുടെ ചെലവ് എന്നിവയ്ക്ക് ഉപയോഗിക്കാം.
- സ്കോളർഷിപ്പ് പൂർണ്ണ കോഴ്സിന്റെ കാലാവധിയിലേക്കാണ് ലഭിക്കുക.
യോഗ്യതാ മാനദണ്ഡങ്ങൾ
- അപേക്ഷകർ ഇന്ത്യൻ പൗരത്വമുള്ള വനിതാ വിദ്യാർത്ഥികൾ ആയിരിക്കണം.
- STEM വിഷയങ്ങളിൽ ബിരുദപഠനം നടത്തുന്നവർ ആയിരിക്കണം.
- NIRF-അംഗീകൃത കോളേജുകൾ/സ്ഥാപനങ്ങളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
- B.Arch (2nd Year) അല്ലെങ്കിൽ അഞ്ചുവർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ്/ഡ്യുവൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്നവർക്കും അർഹതയുണ്ട്.
- അപേക്ഷകർ പന്ത്രണ്ടാം ക്ലാസ് വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽ പ്രവേശനം നേടിയിരിക്കണം.
- കുടുംബത്തിന്റെ വാർഷിക വരുമാനം ₹8,00,000-ൽ കുറവോ അതിനോട് തുല്യമോ ആയിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താഴെ കാണുന്ന 'Click Here' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യൂക
- ഓൺലൈൻ അപേക്ഷാഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിക്കുക.
അവസാന തീയതി : 2025 ഒക്ടോബർ 30


0 comments: