മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി. പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. രണ്ട് വിദ്യാർത്ഥികളുടെ പരീക്ഷയ്‌ക്ക് ശേഷം ആദ്യ പരീക്ഷയുടെ ഫലത്തിനൊപ്പം ഇവരുടെ പരീക്ഷാഫലവും പ്രഖ്യാപിക്കാനും കോടതി ആവശ്യപ്പെട്ടു. എന്നാൽ വിധിക്കെതിരെ ദേശീയ ടെസ്റ്റിങ് ഏജൻസി സുപ്രീംകോടതിയെ സമീപിച്ചതോടെ ഫലം പ്രഖ്യാപിക്കാൻ അനുമതി ലഭിക്കുകയാണ് ഉണ്ടായത്.
രണ്ട് വിദ്യാർത്ഥികൾക്ക് സംഭവിച്ച കാര്യത്തിൽ ദീപാവലി അവധിക്ക് ശേഷം തീരുമാനമെടുക്കുമെന്നും അതുവരെ 16 ലക്ഷം കുട്ടികളുടെ ഫലം തടഞ്ഞുവെയ്‌ക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സെപ്റ്റംബർ 12നായിരുന്നു നീറ്റ് പരീക്ഷ നടന്നത്.സുപ്രീംകോടതി ഉത്തരവോടെ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.ഇത്തവണ 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
0 comments: