2022, മേയ് 12, വ്യാഴാഴ്‌ച

(MAY 12)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

ഒന്നാം ക്ലാസിൽ ചേരാൻ കുറഞ്ഞത് 5 വയസ്സ്; വിദ്യാർഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്കൂൾ മാന്വലിന്റെ കരട് പുറത്തിറക്കി. 1–8 ക്ലാസ് വിദ്യാർഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്കൂൾ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവർത്തനങ്ങൾ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റർപ്ലാനിന്റെയും കരടാണു മന്ത്രി വി.ശിവൻകുട്ടി പുറത്തിറക്കിയത്.

കരട് സ്കൂള്‍ മാന്വല്‍ നിര്‍ദ്ദേശം, ഒന്നു മുതല്‍ 5 വരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ 30 കുട്ടികള്‍

 ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ പരമാവധി 30 കുട്ടികള്‍ക്കും ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ 35 കുട്ടികള്‍ക്കും പ്രവേശനം നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കരട് സ്കൂള്‍ മാന്വലില്‍ നിര്‍ദ്ദേശം.ഒമ്ബത്, പത്ത് ക്ലാസുകളില്‍ ആദ്യ ഡിവിഷനില്‍ 50 കുട്ടികള്‍ക്കും പ്രവേശനം നല്‍കാം. സ്‌കൂള്‍ അസംബ്ലി 15 മിനിട്ടില്‍ കവിയരുത്. സ്‌കൂളില്‍ കുറഞ്ഞത് ഒരു മലയാളം ഡിവിഷനെങ്കിലും നിര്‍ബന്ധമായും വേണം. 30 കുട്ടികള്‍ ഉണ്ടെങ്കിലേ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിക്കാവൂ.

മലയാളം അക്ഷരമാല ഉൾപ്പെടുത്തുക 1, 2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മാത്രം

ഈ അധ്യയനവർഷം മലയാളം അക്ഷരമാല ഉൾപ്പെടുത്തുക 1, 2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മാത്രം. ഈ ക്ലാസുകാരുടെ രണ്ടാം ടേം പാഠപുസ്തകത്തിലാകും അക്ഷരമാല ഉൾപ്പെടുത്തുകയെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.ആദ്യ ടേം പാഠപുസ്തകങ്ങൾ അച്ചടിച്ചുകഴിഞ്ഞു. ആ സാഹചര്യത്തിൽ, പുസ്തകത്തിൽ ഒട്ടിച്ചുവയ്ക്കാവുന്ന വിധം അക്ഷരമാല മാത്രം അച്ചടിച്ച് അധ്യയന വർഷത്തിന്റെ തുടക്കത്തിൽത്തന്നെ നൽകുന്നതു സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ, അതു മാത്രമായി തയാറാക്കി വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് രണ്ടാം ടേം പാഠപുസ്തകത്തിൽത്തന്നെ അക്ഷരമാല ഉൾപ്പെടുത്തുന്നത്. 

പഠനോപകരണങ്ങളുടെ വില നിയന്ത്രണത്തിന് കണ്‍സ്യൂമര്‍ ഫെഡിന്റെ 500 സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍

 പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ പഠനോപകരണങ്ങള്‍ക്കുണ്ടാകുന്ന വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഇടപെടല്‍. കേരളത്തിലുടനീളം സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ തുറന്ന് കുറഞ്ഞ വിലയ്ക്ക് കണ്‍സ്യൂമര്‍ ഫെഡ് പഠനോപകരണങ്ങള്‍ ലഭ്യമാക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ ഉടമസ്ഥതയിലുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സഹകരണ സംഘങ്ങള്‍ നടത്തുന്ന മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക.

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്‌സ്

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 ജൂൺ മാസത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന 10 ദിവസത്തെ ഹോസ്പിറ്റാലിറ്റി കോഴ്‌സ് – ഫുഡ് പ്രൊഡക്ഷൻ ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340, 9447500782.

അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ

2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രവേശനം നേടിയവരിൽ  ഇനിയും അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സപ്‌ളിമെന്ററി പരീക്ഷ എഴുതാനുള്ള ട്രെയിനികൾ ഈ മാസം  16 ന് മുൻപായി അവരവരുടെ ഐ ടി ഐകളുമായി ബന്ധപ്പെടണം. 2014 ൽ പ്രവേശനം  നേടിയ ട്രെയിനികളിൽ 3, 4 സെമസ്റ്ററുകൾ എഴുതാൻ ഉള്ളവർക്ക് മാത്രമാണ് ഇനിയും അവസരം ലഭിക്കുക. 2015 മുതൽ 2017 വരെ പ്രവേശനം നേടിയ ട്രെയിനികൾക്ക് എല്ലാ സെമസ്റ്ററും എഴുതാൻ അവസരം ലഭിക്കുമെന്ന് അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് അറിയിച്ചു.

മത്സര പരീക്ഷ പരിശീലന ക്ലാസ്: അധ്യാപകർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി നടത്തുന്ന മത്സരപരീക്ഷ പരിശീലന ക്ലാസ് നടത്തുന്നതിന് പരിചയസമ്പന്നരായ അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മണിക്കൂറിന് 500 രൂപയാണ് വേതനം. താത്പര്യമുള്ള അധ്യാപകർ ബയോഡേറ്റ സബ് റീജ്യണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, സംഗീത കോളേജിന് സമീപം, തൈക്കാട് എന്നവിലാസത്തിലോ placementsncstvm@gmail.com ലോ അയയ്ക്കണം.

ഭിന്നശേഷിക്കാർക്കു പരിശീലനം

കേന്ദ്ര സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ദീർഘ/ ഹ്രസ്വകാല കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.ഇലക്‌ട്രോണിക്‌സ്, പ്രിന്റിംഗ് ആൻഡ് ഡി.റ്റി.പി, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് ആൻഡ് ഫിറ്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സ്റ്റെനോഗ്രാഫി, വാച്ച് റിപ്പയറിംഗ് എന്നിവയിൽ ദീർഘ/ ഹ്രസ്വകാല കോഴ്‌സുകളിൽ പരിശീലനം നൽകും. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും.ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് കേരള ഗവ. ടെക്‌നിക്കൽ എഡ്യൂക്കേഷൻ ടൈപ്പ്‌റൈറ്റിംഗ് ലോവർ/ ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനവും നൽകും. വിശദവിവരങ്ങൾക്ക്: 9562495605, 9495689934, 9895544834, 0471-250371.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കെക്‌സ്‌കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരുടെ മക്കളിൽ 2020-2021 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് സ്‌കോളർഷിപ്പ് നൽകും. പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ / ഹെഡ് ഓഫ് ദി  സ്‌കൂൾ ഓഫീസ് സ്റ്റാമ്പ്, റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് ഒപ്പിട്ട മാർക്ക് ലിസ്റ്റ്, വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്ക്, ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ഐഡന്റിറ്റി കാർഡ് എന്നിവയുടെ കോപ്പി, വിമുക്തഭടനും വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. മേയ് 15 വരെ അപേക്ഷ സ്വീകരിക്കും. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാകും സ്‌കോളർഷിപ്പ് വിതരണംകൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെഎക്‌സ്‌കോൻ, കേരള സ്റ്റേറ്റ് എക്‌സ്-സർവീസ്‌മെൻ കോർപ്പറേഷൻ, റ്റി.സി.-25/838, ഓപ്പോസിറ്റ് അമൃതാ ഹോട്ടൽ, തൈയ്ക്കാട്, തിരുവനന്തപുരം- 695014, kex_con@yahoo.co.in, 0471-2320772/2320771.

അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോ ബയോളജി

റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ മൈക്രോബയോളജി ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 30നു വൈകിട്ട് നാലു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ് സർവേ കോഴ്‌സ്

കെൽട്രോണിന്റെ തിരുവനന്തപുരം വഴുതയ്ക്കാടുള്ള നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ് സർവേ കോഴ്‌സിൽ അപേക്ഷിക്കാം.ഓട്ടോകാഡ്, ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ്, ക്വാണ്ടിറ്റി സർവേ, ലാൻഡ് സർവേ, ടോട്ടൽ സ്റ്റേഷൻ സർവേ, സിവിൽ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് എന്നീ മേഖലകൾ അടങ്ങിയ കോഴ്‌സിലേക്കുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയാണ്.കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോജഡ്ജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ. ഫോൺ: 8136802304.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .സർവകലാശാല 

പരീക്ഷാ കേന്ദ്രം

 2022 മെയ് / ജൂൺ മാസങ്ങളിലായി നടക്കുന്ന ബി.എസ്.സി.- നഴ്‌സിംഗ് മെഴ്‌സി ചാൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം എസ്.എം.ഇ. ഗാന്ധിനഗർ ആയിരിക്കും.  വിദ്യാർത്ഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016  വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ ടൈംടേബിളിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വച്ച പരീക്ഷ 18 ന്

മെയ് മൂന്നിന് നടത്താൻ നിശ്ചയിച്ച് പീന്നീട് മാറ്റി വച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക് (2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദ പരീക്ഷ മെയ് 18 ന് നടക്കും.  പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ മെയ് 20 മുതൽ

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. / എം.എ. (ബെയ്‌സിക് സയൻസ് - സ്റ്റാറ്റിസ്റ്റിക്‌സ് / ബെയ്‌സിക് സയൻസ് - കെമിസ്ട്രി / കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / ലാംഗ്വേജ് - ഇംഗ്ലീഷ്) (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മെയ് 20 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വച്ച പരീക്ഷ മെയ് 17 ന്

ഏപ്രിൽ ഒന്നിന് നടത്താനിരുന്ന് മാറ്റി വച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്) ബി.എസ്.സി. സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ - റീ-അപ്പിയറൻസ്)  പരീക്ഷകൾ മെയ് 17 ന് നടക്കും.  പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

കാലിക്കറ്റ് സർവകലാശാല 

കാലിക്കറ്റ് എന്‍.ഐ.ടി.യില്‍ ഗവേഷണം; ഇപ്പോള്‍ അപേക്ഷിക്കാം 

കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) 2022-'23 മണ്‍സൂണ്‍ സെമസ്റ്റര്‍ (ജൂലായ്) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.nitc.ac.in -ലെ പിഎച്ച്.ഡി. അഡ്മിഷന്‍സ് ലിങ്ക് വഴി മേയ് 18 വരെ അപേക്ഷിക്കാം.

കേരള സർവകലാശാല

 പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആൻഡ്​ ബയോടെക്‌നോളജി (247) കോഴ്‌സിന്റെ ​മേയ് 11, 12 തീയതികളില്‍ മാവേലിക്കര ബിഷപ് മൂര്‍ കോളജിലും വടക്കേവിള എസ്.എന്‍.സി.ടിയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന (കോര്‍) പ്രാക്ടിക്കല്‍ ബോട്ടണി പരീക്ഷ മേയ് 17ന് നടത്തും.

പ്രോജക്ട്/വൈവ 2022 

ഏപ്രിലില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്എസ്. ആറാം സെമസ്റ്റര്‍ ബി.കോം കോമേഴ്‌സ് ടൂറിസം ആൻഡ്​ ട്രാവല്‍ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രോജക്ട്/വൈവ പരീക്ഷ മേയ് 16, 17 തീയതികളില്‍ നടത്തുന്നതാണ് .





0 comments: