2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

പട്ടികജാതി/ വർഗ്ഗക്കാർക്ക് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ്

 

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗ്ഗ വിഭാഗക്കാർക്ക് ഓഗസ്റ്റ് 24 ന് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിന് താമസ സൗകര്യം സൗജന്യമാണ്.

ടീം ലീഡർ – പ്ലസ് ടു/ ഡിപ്ലോമ/ ഡിഗ്രി/ പി ജി 

ബ്രാഞ്ച് മാനേജർ-ഡിഗ്രി/ പിജിയോ അതിന് മുകളിലോ 

ബിസിനസ് ഡവലപ്‌മെന്റ് മേനേജർ-ഡിഗ്രി/ പിജിയോ അതിന് മുകളിലോ

ബിസിനസ് അസോസിയേറ്റ് – പ്ലസ് ടു/ഡിഗ്രി/പി ജി

സർക്കുലേഷൻ മാനേജർ-ഡിഗ്രി/പി ജി

ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് – ഇവയിൽ ഏതെങ്കിലും യോഗ്യത.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 21 നകം https://forms.gle/n5NiWvZ7sAS2ydYt6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS വഴി അറിയിക്കും. കൂടുതൽ വിവരങ്ങൾ  National Career Service Centre for SC/STs, Trivandrum എന്ന ഫേസ് ബുക്ക് പേജിൽ ലഭിക്കും. ഫോൺ: 0471-2332113/8304009409.

0 comments: