കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജൂനിയർ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30 ആണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ssc.nic.in. വഴി അപേക്ഷിക്കാം.
ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
- തസ്തിക - ജൂനിയർ എഞ്ചിനീയർ (സിവിൽ)
- തസ്തിക - ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)
- തസ്തിക - ജൂനിയർ എഞ്ചിനീയർ (മെക്കാനിക്കൽ)
- തസ്തിക - ജൂനിയർ എഞ്ചിനീയർ (ക്വാണ്ടിറ്റി സർവേയിംഗ് ആന്റ് കോൺട്രാക്റ്റ്സ്)
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ പരീക്ഷ ഫീസടക്കാം. ജനറൽ, ഒബിസി, ഇഡബ്ലിയുഎസ് എന്നീ വിഭാഗത്തിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വിഭാഗത്തിന് ഫീസില്ല. എസ് സ് സി യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ച തീയതി ആഗസ്റ്റ് 12. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2. ഓൺലൈനായി അപേക്ഷ ഫീസടക്കേണ്ട അവസാന തീയതി സെപ്റ്റംബർ 3. ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള തീയതി സെപ്റ്റംബർ 4. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതി (പേപ്പർ 1) - നവംബർ. പേപ്പര് 2 പരീക്ഷ തീയതി പിന്നീട് അറിയിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
0 comments: