പത്താം ക്ലാസ്സിലും പ്ലസ് ടു വിലുമൊക്കെ ഉയർന്ന മാർക്കുകൾ കരസ്ഥമാക്കുന്നതും ബിരുദപഠനത്തിനു കൂടുതൽ സീറ്റുകളിൽ അഡ്മിഷൻ നേടുന്നതും പെൺകുട്ടികളാണെന്നതിൽ തർക്കമില്ല. എന്നാൽ അവരിൽ എത്ര പേർ പഠനം പൂർത്തിയാക്കുന്നുണ്ട്, അല്ലെങ്കിൽ തുടർ പഠനത്തിലേക്ക് പ്രവേശിക്കുന്നുണ്ട് എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു.പലപ്പോഴും പഠനം പൂർത്തിയാകും മുമ്പേ, വിവാഹം കഴിക്കാൻ പെൺകുട്ടികൾ പ്രേരിപ്പിക്കപ്പെടാറുണ്ട്. ഗ്രാമീണ കുടുംബങ്ങൾക്കിടയിലെ പൊതുവായ വിശ്വാസമാണ് പെൺകുട്ടികൾ ഒരു പ്രായത്തിനു ശേഷം ശേഷം വിദ്യാഭ്യാസം നിർത്തി വിവാഹിതരാകുക എന്നത് .
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു നാം കൂടുതൽ പ്രാധ്യാന്യം കൊടുക്കണം . കാരണം വിദ്യാഭ്യസം അവരുടെജീവിതത്തെ നിയന്ത്രിക്കാൻ അവരെ സജ്ജമാക്കും . പ്രാഥമിക വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അടിസ്ഥാന മനുഷ്യാവകാശമായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചട്ടുണ്ട് . പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സ്ത്രീകളുടെ നില ഉയർത്താൻ വിവിധ നടപടികൾ ഇന്ത്യൻ സർക്കാർ സ്വീകരിച്ചു.
പെൺകുട്ടികളുടെവിദ്യാഭ്യാസംനേടുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനുമായി, യുജിസി ഒരു സ്കോളർഷിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നേരിട്ടുള്ള ചെലവുകൾ വഹിക്കുക, പ്രത്യേകിച്ചും കുടുംബത്തിലെ ഏക പെൺകുട്ടിയാണെങ്കിൽ . അതാണ് ഏക പെൺകുട്ടികൾക്കുള്ള ഗ്രാജ്വേറ്റ് ഇന്ദിരാ ഗാന്ധി സ്കോളർഷിപ്പ്.നോൺ പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കാൻ യു.ജി.സി നൽകുന്ന സ്‌കോളർഷിപ്പാണ് ഇത്.
ലക്ഷ്യങ്ങൾ
- പെൺകുട്ടികളുടെ ബിരുദാനന്തര വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക
- ചെറിയ വരുമാനത്തിൽ ജീവിക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ ബിരുദാനന്തര വിദ്യാഭ്യസത്തിൽ സഹായിക്കുക .
മാനദണ്ഡങ്ങൾ
1.താഴെ പറയുന്ന സർവകലാശാലകളിൽ / കോളേജുകളിൽ പിജി കോഴ്‌സുകളുടെ ഒന്നാം വർഷത്തിൽ പ്രവേശനം നേടിയ കുടുംബത്തിലെ ഏകപെൺകുട്ടികൾ
- UGC നിയമത്തിലെ സെക്ഷൻ 2 (f) & 12 (B) പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള യൂണിവേഴ്സിറ്റികൾ /സ്ഥാപനങ്ങൾ/കോളേജുകൾ
- യുജിസി ആക്റ്റ്, 1956 ലെ സെക്ഷൻ 3 പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള സർവകലാശാലകൾ
- യുജിസിയിൽ നിന്ന് ഗ്രാന്റ്-ഇൻ-എയ്ഡ് സ്വീകരിക്കാൻ അർഹതയുള്ള സർവകലാശാലകൾ
- കേന്ദ്ര/സംസ്ഥാന സർക്കാർ ധനസഹായം ലഭിക്കുന്ന സർവകലാശാലകൾ/സ്ഥാപനങ്ങൾ/കോളേജ്.
- ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ.
2.കേന്ദ്ര/ സംസ്ഥാന സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാത്ത ഡീംഡ് സർവകലാശാലകൾ പദ്ധതിക്ക് കീഴിലുള്ള യോഗ്യതയുള്ള സ്ഥാപനങ്ങളല്ല.
3.ഒരു കുടുംബത്തിൽ ഒരു മകനും ഒരു മകളുമാണെങ്കിൽ പെൺകുട്ടിയെ ഈ സ്കോളർഷിപ്പിന് കീഴിൽ പരിഗണിക്കില്ല.
യോഗ്യത
- പ്രവേശന സമയത്ത് 30 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾ
- ഏതെങ്കിലും നിയുക്ത സർവകലാശാലയിലോ ബിരുദാനന്തര കോളേജിലോ റെഗുലർ, ഫുൾ ടൈം ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സിൽ പ്രവേശനം നേടിയ അവിവാഹിതരായ പെൺകുട്ടികൾ
- വിദൂര വിദ്യാഭ്യാസം വഴി പിജി കോഴ്സിലേക്കുള്ള പ്രവേശനം ഈ പദ്ധതിയിൽ ഉൾപ്പെടുന്നില്ല
- ആധാർ കാർഡ്
- പിജി അഡ്മിഷൻ കോഴ്സ് ഫീസ് Receipt
- അവസാന വർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് കോപ്പി
- പാസ്പോർട്ട് സൈസ് ഫോട്ടോ
- വരുമാന സർട്ടിഫിക്കറ്റ്
- ഒറ്റ പെൺകുട്ടി ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക് കോപ്പി
- താമസ സർട്ടിഫിക്കറ്റ്
- ഓൺലൈൻ അപേക്ഷ നൽകുമ്പോൾ വിദ്യാർഥികൾ നിർബന്ധമായും ഗസറ്റഡ് ഓഫീസർ / ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് / attest ചെയ്ത 50 രൂപയുടെ സ്റ്റാമ്പ് പേപ്പർ ഒട്ടിച്ച Affidavit ന്റെ കോപ്പി സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം ( Affidavit മാതൃക ചിവടെ നൽകുന്നു
- അലോട്ട്മെന്റ് മെമ്മോ /അല്ലങ്കിൽ collage joining report കയ്യിൽ വെക്കുക
- ആദ്യം നിങ്ങക് https://scholarships.gov.in സൈറ്റ് സന്ദർശിക്കുക
- ശേഷം സ്കോളർഷിപ് ലിസ്റ്റിൽ Indira Gandhi PG Single Girl സ്കോളർഷിപ് തിരഞ്ഞെടുക്കുക
- അപേക്ഷ ഫോം പൂരിപ്പിക്കുക ,രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക
- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നവംബർ 30
- അപേക്ഷകൻ പഠിക്കുന്ന സ്ഥാപനം ഓൺലൈൻ അപേക്ഷ പരിശോധിക്കേണ്ടതുണ്ട്.
- ഒന്നാം വർഷ പിജി കോഴ്സിൽ വിദ്യാർത്ഥി പ്രവേശനം നേടിയ , യൂണിവേഴ്സിറ്റി/കോളേജുകൾ/സ്ഥാപനങ്ങളിൽ പിജി ഡിഗ്രി കോഴ്സ് പഠിക്കാൻ വിദ്യാർത്ഥി വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കരുത്
- ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ഇ-സ്കോളർഷിപ്പ് പോർട്ടലിൽ വർഷത്തിൽ ഒരിക്കൽ അപേക്ഷകൾ ക്ഷണിക്കും. യുജിസി വെബ്സൈറ്റിലും അറിയിപ്പ് അപ്‌ലോഡ് ചെയ്യും.
- യുജിസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനു ശേഷം നാഷണൽ സ്കോളർഷിപ്പ്പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്.
- അപൂർണ്ണമായ അപേക്ഷകൾ നിരസിക്കപ്പെടും.
- VERIFY ചെയ്ത ഓൺലൈൻ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
- സിംഗിൾ ഗേൾ ചൈൽഡ് സ്റ്റാറ്റസ്(ഒറ്റ പെൺകുട്ടിയാണെന്നുള്ള സ്റ്റാറ്റസ് സംബന്ധിച്ച സത്യവാങ്മൂലം അനുബന്ധം -2 ൽ നൽകിയിരിക്കുന്ന ഫോർമാറ്റ് അനുസരിച്ച് അപ്ലോഡ് ചെയ്യണം
- അപേക്ഷ നൽകുന്ന കുട്ടിയുടെ SSLC ,പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ്
- ഓരോ വർഷവും 3,000 പുതിയ സ്കോളർഷിപ്പുകൾ നൽകും.
- യൂണിവേഴ്സിറ്റി സർട്ടിഫൈ ചെയ്ത കോഴ്സിൽ ചേരുന്ന തീയതി മുതൽ വിദ്യർത്ഥിക്കു സ്കോളർഷിപ്പിന് അർഹതെയുണ്ട് .
- Selection നുശേഷം, ജേതാക്കൾക്ക് വാർഷിക അടിസ്ഥാനത്തിൽ ഡിബിടി മോഡിൽ സ്കോളർഷിപ്പ് നൽകും.
- സ്കോളർഷിപ്പ് പുതുക്കേണ്ട സമയത്തു അപേക്ഷ പുതുക്കേണ്ടതാണ്
- അടുത്ത ക്ലാസ്/ ലെവലിൽ പ്രമോഷൻ നേടുന്നതിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്കു സ്കോളർഷിപ്പ് നഷ്ടപ്പെടും
- പഠന കോഴ്സിൽ മാറ്റം അനുവദിക്കില്ല.
- പഠിച്ചു കൊണ്ടിരിക്കുന്ന കോഴ്സ് മാറ്റുകയായെങ്കിൽ അത്തരമൊരു തീയതി മുതൽ സ്കോളർഷിപ്പ് നഷ്ടപ്പെടും
0 comments: