ഇന്നത്തെ ലോകം ടെക്‌സ്റ്റുകളുടേയും, ചാറ്റുകളുടേയും, ട്വീറ്റുകളുടേയും ലോകമാണ്. മെര്‍ച്ചന്റുകളും അവരുടെ ബിസിനസ് ഇതേ രീതി ഉപയോഗപ്പെടുത്തിക്കൊണ്ട് വളര്‍ത്തുവാനുള്ള ശ്രമം നടത്തുന്നു. എങ്ങനെയാണോ സുഹൃത്തുക്കളോടും ബന്ധുക്കളോടും എളുപ്പത്തിലും വേഗത്തിലും ബന്ധപ്പെടുവാന്‍ സാധിക്കുന്നത് അതുപോലെ ബിസിനസ് കാര്യങ്ങളും വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാം. വാട്‌സാപ്പില്‍ ചാറ്റ് ചെയ്യുന്നത് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ കാര്യമാണ്. ഇത് എളുപ്പമാണ്, സൗകര്യപ്രദമാണ് ഒപ്പം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും ലഭ്യമാകും. വാട്‌സാപ്പിലൂടെ ഇന്‍സ്റ്റന്റ് ബിസിനസ് വായ്പ സേവനം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് തങ്ങളെന്നും ചുരുങ്ങിയ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ 5 മിനുട്ടിനുള്ളില്‍ 10 ലക്ഷം രൂപ വരെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി.
എങ്ങനെ വായ്പക്ക് അപേക്ഷിക്കാം ?
- വാട്‌സാപ്പിലൂടെ ഐഐഎഫ്എല്‍ വായ്പ ലഭിക്കുന്നതിനായി 9019702184 എന്ന നമ്പറിലേക്ക് ഉപയോക്താക്കള്‍ Hi അയക്കണം
- ശേഷം അടിസ്ഥാന വിവരങ്ങള്‍ പങ്കുവയ്ക്കാം.
- വായ്പ അപ്രൂവ് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താവ് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പൂര്‍ത്തിയാക്കണം.
- ഒപ്പം രജിസ്‌ട്രേഷനും. ബാങ്ക് ട്രാന്‍സ്ഫര്‍ വിവരങ്ങളും നല്‍കാം. ഇവയെല്ലാം വാട്‌സാപ്പിലൂടെ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അക്കൗണ്ടിലേക്ക് വായ്പാ തുകയെത്തും.
രാജ്യത്തെ എല്ലാ ചെറുകിട, ഇടത്തര സംരഭകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ പ്രയാസങ്ങളൊന്നുമില്ലാതെ ഇതുവഴി വായ്പ കണ്ടെത്തുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
0 comments: