2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

നിങ്ങളുടെ പല്ലുകൾക് ബലക്ഷയം വന്നോ ,നിങ്ങൾ പല്ലില്ലാതെ പ്രയാസപ്പെടുന്നവർ ആണോ ,എങ്കിൽ കൃത്രിമ പല്ല് വെക്കാൻ നി ങ്ങൾക് ഗവണ്മെന്റ് 5000/-രൂപ വരെ ചികിത്സ സഹായം നൽകും അപേക്ഷ ഫോം , അപേക്ഷ രീതി അറിയാം


നിങ്ങളുടെ പല്ലുകൾക് ബലക്ഷയം വന്നോ ,നിങ്ങൾ പല്ലില്ലാതെ പ്രയാസപ്പെടുന്നവർ ആണോ ,എങ്കിൽ കൃത്രിമ പല്ല് വെക്കാൻ നിങ്ങൾക് ഗവണ്മെന്റ് 5000/-രൂപ വരെ ചികിത്സ സഹായം നൽകും ,മന്ദഹാസം എന്നാണ് ഈ പദ്ധതിയുടെ പേര് ,ജില്ലാ സാമൂഹ്യ നീതി വകുപ്പ് ആണ് പദ്ധതി നടപ്പിലാക്കുന്നത് ,കേരളത്തിൽ ഉള്ള മുതിർന്ന പൗരന്മാർക്കു കൃത്രിമ പല്ല് വെക്കാൻ വേണ്ടി സാമൂഹ്യ നീതി വകുപ്പ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം .ഇക്കൂട്ടർക്ക് വേണ്ടി തിരഞ്ഞെടുത്ത ദന്തൽ കോളേജുകളിലും ട്രീറ്റ്മെന്റ് സെന്ററുകളിലും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള കൃത്രിമ പല്ലുകളും ലഭ്യമാക്കും. പരമാവധി 5000 രൂപ ചികിത്സാ സഹായവും ലഭിക്കും

ആർക്കൊക്കെ അപേക്ഷ കൊടുക്കാം 

  • അപേക്ഷ കൊടുക്കുന്ന വെക്തി മുതിർന്ന പൗരന്മാർ ( 60 വയസ്സ് കഴിഞ്ഞ ) ആയിരിക്കണം 
  • അപേക്ഷ കൊടുക്കുന്ന വെക്തി BPL വിഭാഗത്തിൽ പെട്ട വെക്തി ആയിരിക്കണം 

എങ്ങനെ അപേക്ഷ സമർപ്പിക്കാം 

ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത് പ്രധാനമായും അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട രേഖകൾ അപേക്ഷ കൊടുക്കുന്ന വ്യക്തിയുടെ റേഷൻ കാർഡ് ന്റെ കോപ്പി / അല്ലങ്കിൽ വില്ലജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ,അതോടൊപ്പം അപേക്ഷകനെ ചികിൽസിച്ച അംഗീകൃത ദന്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ്,അപേക്ഷകന്റെ ആധാർ കാർഡ് കോപ്പി / വോട്ടർ ഐഡി കാർഡ് / ഇത്രയും രേഖകൾ ആണ് അപേക്ഷയിൽ വെക്കേണ്ടത് 




Application Form Download Click The link given Below

http://swd.kerala.gov.in/DOCUMENTS/Downloadables/Application%20Forms/12424.pdf

ഈ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

http://swd.kerala.gov.in/scheme-info.php?scheme_id=MTExc1Y4dXFSI3Z5

ഈ പദ്ധതിയുടെ ഔദ്യോഗിക pdf ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

http://swd.kerala.gov.in/DOCUMENTS/Order_new/GOs/12423.pdf

അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാം 

0 comments: