2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

എംബിഎ പ്രവേശന പരീക്ഷ കെ മാറ്റ് 2022; തീയതിയും മറ്റ് വിശദാംശങ്ങളുമറിയാം

 

കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ മാറ്റ് 2022) തീയതി പ്രഖ്യാപിച്ച് പ്രവേശന പരീക്ഷ കമ്മീഷണർ. ആ​ഗസ്റ്റ് 28 ഞായറാഴ്ചയാണ് പരീക്ഷ. കെ മാറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cee.kerala.gov.in.  ൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ്  കാർഡിനൊപ്പം തന്നെ സാധുവായ ഫോട്ടോ ഐഡന്റിറ്റി കാർഡും പരീക്ഷാർത്ഥികൾ കരുതണം. പരീക്ഷയുടെ സമയവും മറ്റ് വിശദാംശങ്ങളും വൈകാതെ പ്രസിദ്ധീകരിക്കമെന്നും ഔദ്യോ​ഗിക അറിയിപ്പിൽ പറയുന്നു. 

റോൾനമ്പർ, ജനന തീയതി എന്നിവ ഉപയോ​ഗിച്ച് വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുത്ത്  സൂക്ഷിക്കേണ്ടതാണ്. കെ മാറ്റ് 2022 മൊത്തം 720 മാർക്കിൽ നടക്കും. ഇംഗ്ലീഷ് ഭാഷ,  ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ സഫീഷ്യൻസി ആന്റ് ലോജിക്കൽ റീസണിംഗ്, പൊതുവിജ്ഞാനം എന്നിവയാണ് വിഷയങ്ങൾ. ഓരോ ശരിയായ ഉത്തരത്തിനും, ഉദ്യോഗാർത്ഥികൾക്ക് നാല് മാർക്ക് നൽകും, ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. സംസ്ഥാനത്തെ കോളേജുകളിൽ എംബിഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് കെമാറ്റ് 2022 നടക്കുന്നത്. ജനറൽ/എസ്ഇബിസി ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ കട്ട് ഓഫ് മാർക്ക് 10 ശതമാനവും എസ്സി/എസ്ടി വിഭാഗത്തിന് 7.5 ശതമാനവുമാണ്.

0 comments: