2024, ജനുവരി 14, ഞായറാഴ്‌ച

ഫാഷൻ ലോകത്തെ ട്രെൻഡുകൾ അറിഞ്ഞു ഫാഷൻ ഡിസൈൻ പഠിക്കാം

 

ഫാഷന് ഏറെ പ്രാധാന്യമുള്ള ലോകത്താണ് നമ്മൾ. ദിവസവും മാറുന്ന ട്രെൻഡുകളും ഫാഷൻ രീതികളും ഈ മേഖലയിൽ കൂടുതൽ വളർച്ചക്കും നൂതന ആശയങ്ങളുടെ കടന്നുവരവിനും വഴിയൊരുക്കിക്കൊണ്ടിരിക്കുന്നു. തൊഴിൽ രംഗത്ത്​ അനന്ത സാധ്യതകളാണ് ഫാഷൻ മേഖല തുറന്നിടുന്നത്. സർഗാത്മകതയ

അഭിരുചിയുമുള്ള വിദ്യാർഥികൾക്ക്​ തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്.കേന്ദ്ര സർക്കാറിനു കീഴിലുള്ള നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫാഷൻ ടെക്നോളജിയാണ്​ (NIFT) ഇന്ത്യയിലെ ഏറ്റവും പ്രശസ്​തമായ ഫാഷൻ പഠന സ്ഥാപനം. രാജ്യത്ത്​ ഇരുപതിലധികം നിഫ്റ്റ് കാമ്പസുകളുണ്ട്. കണ്ണൂർ (ധർമശാല), ബംഗളൂരു, ന്യൂഡൽഹി, ഭോപാൽ, ഗാന്ധിനഗർ, ഹൈദരാബാദ്​, ഭുവനേശ്വർ, ചെന്നൈ, ജോധ്​പുർ, കൊൽക്കത്ത, പട്​ന, റായ്ബറേലി, മുംബൈ, ഷില്ലോങ്​, ശ്രീനഗർ തുടങ്ങിയവ ചിലതുമാത്രം.

രണ്ടുതരം ​​പ്രോഗ്രാമുകളാണ് ​ഇവിടെ പ്രധാനമായുമുള്ളത്​. നാലുവർഷം ദൈർഘ്യമുള്ള രണ്ട്​ ബാച്​ലർ പ്രോഗ്രാമുകളും രണ്ടുവർഷം ദൈർഘ്യമുള്ള മാസ്​റ്റേഴ്​സ്​ പ്രോഗ്രാമും. ബാച്​ലർ ഓഫ്​ ഡിസൈൻ, ബാച്​ലർ ഓഫ്​ ഫാഷൻ ടെക്​നോളജി എന്നിവയാണ്​ ബിരുദ കോഴ്​സുകൾ. ഇതിന്​ അഖിലേന്ത്യ ​​പ്രവേശന പരീക്ഷകളുണ്ട്. . 50 ശതമാനം മാർ​ക്കോടെയുള്ള പ്ലസ്​ ടു പാസായവർക്ക് അപേക്ഷിക്കാം. ചില സ്ട്രീമുകൾക്ക്​ സയൻസ്​ പഠനം നിർബന്ധമാണ്​.സംസ്ഥാന സര്‍ക്കാറി​​​ന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പി​നു കീഴിലും ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളുണ്ട്​. ഗവ.​ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ആണ് അതിൽ പ്രധാനപ്പെട്ടത്

0 comments: