രാജ്യത്തെ എൻ.ഐ.ടികൾ., ഐ.ഐ.ഐ.ടി.കൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിൽ ബിരുദ എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള (ബി.ഇ./ബി.ടെക്) പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ സെഷൻ ഒന്ന് 2024 ജനുവരി 24 മുതൽ നടക്കും.(പേപ്പർ ഒന്ന്) ജനുവരി 27,29,30,31 ഫെബ്രുവരി ഒന്ന് തീയതികളിലുമായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബോർഡ് പരീക്ഷ തീയതി കൂടി പരിഗണിച്ച് സെഷൻ രണ്ട് ഏപ്രിൽ ഒന്നുമുതൽ 15 വരെയായി നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.അഡ്മിറ്റ് കാർഡ് പരീക്ഷ തീയതിയുടെ മൂന്നുദിവസം മുമ്പ് ലഭിക്കും.https://jeemain.nta.ac.in/ സൈറ്റിൽനിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.സംശയനിവാരണത്തിന് ഹെൽപ് ഡെസ്കിൽ വിളിക്കാം ( 011-40759000// 011- 6922770). പരീക്ഷാർഥികൾ വെബ്സൈറ്റ് പരിശോധിക്കണമെന്ന് എൻ.ടി.എ അറിയിച്ചു.
0 comments: