2024, ജനുവരി 15, തിങ്കളാഴ്‌ച

പ്ല​സ് ടു ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ഏ​ഴി​മ​ല​യി​ൽ ബി.​ടെ​ക് കേ​ഡ​റ്റ് എ​ൻ​ട്രി

 

നാ​വി​ക​സേ​ന​യി​ൽ 10+2 (ബി.​ടെ​ക്) കേ​ഡ​റ്റ് എ​ൻ​ട്രി സ്കീ​മി​ലൂ​ടെ അ​വി​വാ​ഹി​ത​രാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും നാ​ലു വ​ർ​ഷ​ത്തെ എ​ൻ​ജി​നീ​യ​റി​ങ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി എ​ക്സി​ക്യൂ​ട്ടീ​വ്/​ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ചി​ൽ ഓ​ഫി​സ​റാ​കാം. 35 ഒ​ഴി​വു​ക​ളു​ണ്ട്. വ​നി​ത​ക​ൾ​ക്ക് പ​ര​മാ​വ​ധി 10 ഒ​ഴി​വു​ക​ൾ ല​ഭി​ക്കും. ബി.​ടെ​ക് കോ​ഴ്സ് ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.joinindiannavy.gov.in ൽ​. ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 20 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത

  • ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത് സ് വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 70 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും ഇം​ഗ്ലീ​ഷി​ന് 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും പ്ല​സ്ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ വി​ജ​യി​ക്ക​ണം
  •  2005 ജ​നു​വ​രി ര​ണ്ടി​നും 2007 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. 
  • ഫി​സി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സസ്​ വേ​ണം. വൈ​ക​ല്യ​ങ്ങ​ൾ പാ​ടി​ല്ല.

തെരഞ്ഞെടുപ്പ്

 ജെ.​ഇ.​ഇ മെ​യി​ൻ 2023 റാ​ങ്ക് അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി സ​ർ​വി​സ​സ് സെ​ല​ക്ഷ​ൻ ബോ​ർ​ഡ് (എ​സ്.​എ​സ്.​ബി ) മു​മ്പാ​കെ അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ക്കും. ബാം​ഗ്ലൂ​ർ, വി​ശാ​ഖ​പ​ട്ട​ണം, ഭോ​പാ​ൽ, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ർ​ച്ച് മു​ത​ൽ അ​ഭി​മു​ഖം തു​ട​ങ്ങും. സൈ​ക്കോ​ള​ജി​ക്ക​ൽ ടെ​സ്റ്റ്, ഗ്രൂ​പ് ടെ​സ്റ്റ് അ​ട​ക്കം അ​ഞ്ചു ദി​വ​സ​ത്തോ​ളം നീ​ളു​ന്ന അ​ഭി​മു​ഖ​ത്തി​ൽ ആ​ദ്യ​മാ​യി പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് എ.​സി ട്രെ​യി​ൻ ടി​ക്ക​റ്റ് നി​ര​ക്ക് ല​ഭി​ക്കും. അ​ഭി​മു​ഖ​ത്തി​ന്റെ മാ​ർ​ക്ക​ടി​സ്ഥാ​ന​ത്തി​ൽ മെ​രി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് നി​യ​മ​നം.

പ​രി​ശീ​ല​നം

 തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് നാ​ലു വ​ർ​ഷ​ത്തെ ബി.​ടെ​ക് കോ​ഴ്സി​ൽ അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/​മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് പ​ഠി​ക്കാം. മു​ഴു​വ​ൻ പ​ഠ​ന പ​രി​ശീ​ല​ന ചെ​ല​വു​ക​ളും നാ​വി​ക​സേ​ന വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്ക് ജെ.എൻ.യു ബി.​ടെ​ക് ബി​രു​ദം സ​മ്മാ​നി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന കേ​ഡ​റ്റു​ക​ളെ പെ​ർ​മ​ന​ന്റ് ക​മീ​ഷ​ൻ ന​ൽ​കി ഓ​ഫി​സ​റാ​യി 56,100 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ നി​യ​മി​ക്കും. മ​റ്റു നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്.

0 comments: