2024, ജനുവരി 15, തിങ്കളാഴ്‌ച

ഇനി കർണാടകയിലെ നഴ്സിംഗ് പഠനം കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം

  

ഒരുപാടു കുട്ടികൾ നഴ്സിംഗ് പഠനത്തിനായി ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ  പ്രേവേശനം നേടാറുണ്ട് .എന്നാൽ 2024 - 25 അദ്ധ്യായന വർഷം മുതൽ  നേഴ്സിംഗ് പഠനത്തിനായി  കോളേജുകളിൽ പ്രേവേശനം ലഭിക്കാൻ കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ്ഗാന്ധി ആരോഗ്യ യുണിവേഴ്സിറ്റിയുടെയും ഉത്തരവ് പ്രകാരം കർണ്ണാടക എക്സാമിനേഷൻ അതോറിറ്റി (KEA) നടത്തുന്ന  കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും. CET എഴുതി   റാങ്ക് ലിസ്റ്റിൽ കയറിയ  കുട്ടികൾക്ക് മാത്രമേ ഈ വർഷം മുതൽ എല്ലാത്തരം ക്വോട്ട സീറ്റുകളിലും അഡ്മിഷൻ നൽകാവൂ എന്നാണ് കർണാടക ഗവൺമെന്റിന്റെ  നിലപാട്.






0 comments: