2021, ഫെബ്രുവരി 20, ശനിയാഴ്‌ച

എൽപിജി സിലിണ്ടറിന് സർക്കാർ നൽകുന്ന സബ്സിഡി യെ കുറിച്ച് അറിയാം



ന്യുഡല്‍ഹി: എല്‍‌പി‌ജി സിലിണ്ടറിന് (LPG Cylinder) സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി പലപ്പോഴും ഒരു ശരിയായ ഉപഭോക്താക്കളിലേക്ക് (Consumer) എത്തിച്ചേരാറില്ല. ഓരോ വ്യക്തിയുടെയും സബ്സിഡിയുടെയും സ്റ്റാറ്റസ് അവർക്ക് അറിയില്ല.എന്നാല്‍ അതിനെക്കുറിച്ച്‌ നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതെങ്ങനെ അറിയാന്‍ കഴിയുമെന്നുള്ള വളരെ എളുപ്പ മാര്‍ഗം അറിയാൻ ഇത് മുഴുവൻ വായിക്കുക.വീട്ടിലിരുന്നുകൊണ്ട് സബ്സിഡി സ്റ്റാറ്റസ് പരിശോധിക്കാം.


  • ആദ്യം www.mylpg.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • ഇതിനുശേഷം കമ്ബനികളുടെ ഗ്യാസ് സിലിണ്ടറിന്റെ ഫോട്ടോ വലതുവശത്ത് നിങ്ങള്‍ക്ക് കാണാം.
  • നിങ്ങളുടെ സേവന ദാതാവ് ആരാന്നുവച്ചാല്‍ അവരുടെ ഗ്യാസ് സിലിണ്ടറിന്റെ ഫോട്ടോ തിരഞ്ഞെടുക്കുക
  •  ഇതിനുശേഷം ഒരു പുതിയ വിന്‍ഡോ തുറക്കും, അതില്‍ നിങ്ങളുടെ ഗ്യാസ് സേവന ദാതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കും.
  • ഇതിനുശേഷം ഒരു പുതിയ വിന്‍ഡോ തുറക്കും, അതില്‍ നിങ്ങളുടെ ഗ്യാസ് സേവന ദാതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കും.
  • വലത് വശത്ത് മുകളിലായി Sign Up ചെയ്ത് New User എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ഇനി നിങ്ങളുടെ ഐഡി നേരത്തെ തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് sign in ചെയ്യാം. സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്യേണ്ടിവരും.
  • ഇനി ഐഡി ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് New User തിരഞ്ഞെടുക്കേണ്ടതുണ്ട്
  • അതിനുശേഷം തുറന്നു വരുന്ന പേജില്‍ വലതുവശത്ത് view cyclinder booking history, അതില്‍ click ചെയ്യണം.
  •  അതില്‍ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും നിങ്ങള്‍ക്ക് സബ്സിഡി ലഭിക്കുന്നുണ്ടോ അതോ ഇല്ലയോയെന്ന്.
  •  സബ്സിഡി കിട്ടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ടോള്‍ ഫ്രീ നമ്ബറില്‍ 18002333555 പരാതി നല്‍കാം.
നിലവിലെ കാലഘട്ടത്തില്‍ ആഭ്യന്തര വാതകത്തിനുള്ള സബ്സിഡി വളരെ കുറവാണ്. കൊറോണ (Corona Pandemic) കാലഘട്ടത്തില്‍ 10-12 രൂപ മാത്രമാണ് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ സബ്സിഡി രൂപത്തില്‍ വരുന്നത്. പക്ഷേ ഒരു കാലമുണ്ടായിരുന്നു സിലിണ്ടറുകളില്‍ 200 രൂപ വരെ സബ്സിഡി ലഭ്യമായിരുന്നു. ഇപ്പോള്‍ സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി വരുന്നതോടൊപ്പം സിലിണ്ടറുകളുടെ (LPG) വിലയും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

0 comments: