2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

പ്ലസ് വൺ സീറ്റ് വീണ്ടും കൂട്ടി ,സപ്ലിമെന്ററി റിസൾട്ട് ,സ്കൂൾ കോഴ്സ് ട്രാൻസ്ഫർ തീയതി പ്രഖ്യാപിച്ചു ,

                                 


സര്‍ക്കാര്‍ ഉത്തരവിറങ്ങി,പ്ലസ് വണ്‍ സീറ്റ് കൂട്ടി . മുന്‍പ് 20 ശതമാനം സീറ്റ് കൂട്ടിയ 7 ജില്ലകളില്‍, ആവശ്യം പ്രകാരം സര്‍ക്കാര്‍ സ്‌കൂളില്‍ 10 ശതമാനം സീറ്റ് കൂട്ടി.

നേരത്ത സീറ്റ് കൂട്ടാത്ത 7 ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 20 ശതമാനം സീറ്റ് കൂട്ടി. സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ താല്‍ക്കാലിക ബാച്ച്‌ അനുവദിക്കും. സൗകര്യമുള്ള എയ്ഡഡ് സ്‌കൂളിലും 20 ശതമാനം കൂടുതൽ. മന്ത്രിസഭാ തീരുമാനം ഉത്തരവായി അറിയിച്ചു.

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലുള്ള പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍ നടക്കും. ആകെ 94,390 അപേക്ഷകരാണ് നിലവിലുള്ളത്. മന്ത്രിസഭായോഗ തീരുമാനം അനുസരിച്ചുള്ള വര്‍ധിത സീറ്റിലേക്ക് സ്‌കൂള്‍/ കോമ്പിനേഷൻ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി ആരംഭിച്ചു ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കും.

ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നവംബര്‍ 9,10 തീയതികളില്‍ പൂര്‍ത്തീയാക്കും . നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നത്. ആവശ്യമുള്ള പക്ഷം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച്‌ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബര്‍ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകള്‍ നവംബര്‍ 19 വരെ അപേക്ഷിക്കാവുന്നതാണ് . പ്രവേശനം പൂർത്തിയാക്കുന്നത് നവംബര്‍ 22,23,24 തിയ്യതികളിലായിട്ടാണ്.

0 comments: