കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അടഞ്ഞുകിടന്ന സ്‌കൂളുകള്‍ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ആരംഭിക്കാനൊരുങ്ങുകയാണ് .ഈ സമയത്താണ് കര്‍ണാടകയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥീതീകരിച്ച വാര്‍ത്ത പുറത്തു വരുന്നത്.
കുടക് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. 32 കുഞ്ഞുങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്‌കൂള്‍ ജീവനക്കാരില്‍ ഒരാള്‍ക്കും കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്.
ഇതില്‍ 10 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികള്‍ക്കുമാണ് പോസിറ്റീവായത്. വിദ്യാര്‍ത്ഥികളില്‍ 22 പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. 9 മുതല്‍ 12 ആം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളിലാണ് രോഗംകണ്ടെത്തിയത്.സ്‌കൂളില്‍ ആകെ 270 കുട്ടികളാണ് പഠിക്കുന്നത്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
0 comments: