2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

KSEB ജോലി വേണോ ,സ്പോർട്സിൽ മികവുള്ളവർക് ഇപ്പോൾ അപേക്ഷിക്കാം ,ഔദ്യോഗിക അറിയിപ്പ്

                                   


സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് കെ എസ് ഇ ബി അപേക്ഷകൾ ക്ഷണിച്ചു.ബാസ്‌ക്കറ്റ്‌ബോൾ (പുരുഷൻ/സ്ത്രീ), വോളിബോൾ (പുരുഷൻ/സ്ത്രീ), ഫുട്‌ബോൾ (പുരുഷന്മാർ), ടെന്നീസ് (പുരുഷന്മാർ) എന്നീ കായിക ഇനങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരെയാണ് നിയമനത്തിനായി പരിഗണിക്കുക.

യോഗ്യത 

 • ഇക്കൊല്ലമോ തൊട്ടുമുമ്പുള്ള 3 കൊല്ലങ്ങളിലോ രാജ്യാന്തര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ 
 •  ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ 
 • ദേശീയ ഗെയിംസിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ 
 • ഇന്റർ സോൺ ചാമ്പ്യൻഷിപ്പിൽ സർവകലാശാലയെ പ്രതിനിധീകരിച്ചവർ 
 • ദേശീയ ടീമിന്റെ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തവർ ആയിരിക്കണം
 • ഉദ്യോഗാർത്ഥികൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയാക്കിയിരിക്കണം എന്നാൽ 24 വയസ്സ് പൂർത്തിയായിരിക്കരുത്. 
 • അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ ഒരു വർഷം ഇളവ് ലഭിക്കും.

താഴെ പറയുന്ന 15 ഒഴിവുകളാണ് നിലവിലുള്ളത്

 • ബാസ്കറ്റ്ബോൾ (പുരുഷന്മാർ) - 3
 • ബാസ്കറ്റ്ബോൾ (സ്ത്രീകൾ) - 2
 • വോളിബോൾ (പുരുഷന്മാർ) - 2
 • വോളിബോൾ (സ്ത്രീകൾ) - 3
 • ഫുട്ബോൾ (പുരുഷന്മാർ) - 4
 • ടെന്നീസ് (പുരുഷന്മാർ) - 1

അപേക്ഷിക്കാനുള്ള അവസാന തീയതി : 20-11-2021--5PM .വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും കെ എസ് ഇ ബി വെബ്സൈറ്റ് (www.kseb.in) സന്ദർശിക്കുക


0 comments: