2022, ജൂൺ 15, ബുധനാഴ്‌ച

എസ്എസ്എല്‍സി ഫലം: 99.26 ശതമാനം വിജയം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവ്

എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 44,363 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായും മന്ത്രി അറിയിച്ചു. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 99.76 ശതമാനം. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 92.07 ശതമാനം. മാര്‍ച്ച് 31നും ഏപ്രില്‍ 29നും ഇടയില്‍ നടത്തിയ പരീക്ഷയില്‍ 2961 സെന്ററുകളിലായ 4,26,469 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ 99.47 ശതമാനമായിരുന്നു വിജയശതമാനം.

ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ള്‍:

https://pareekshabhavan.kerala.gov.in

https://sslcexam.kerala.gov.in 

https://results.kite.kerala.gov.in

www.prd.kerala.gov.in

എ​​​സ്.​​​എ​​​സ്.​​​എ​​​ല്‍.​​​സി (എ​​​ച്ച്‌.​​​ഐ) ഫ​​​ലം

 https://sslchiexam.kerala.gov.in

 ​​​ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി ഫ​​​ലം

 https://thslcexam.kerala.gov.in 

 ​​​എ.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി. ഫ​​​ലം

 https://ahslcexam.kerala.gov.in 


0 comments: