ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് ശൃംഖലയായ SBI അവരുടെ പുതിയ വായ്പ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നു .റിയല്‍ ടൈം എക്സ്പ്രസ്സ് ക്രെഡിറ്റ് എന്ന പുതിയ വായ്പ പദ്ധതിയാണ് ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത് .ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വായ്പ പദ്ധതികള്‍ക്ക് ചുരുങ്ങിയ പലിശ മാത്രമാണുള്ളത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സാലറി അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് ആണ് പുതിയ ഈ വായ്പ പദ്ധതികള്‍ ലഭ്യമാകുന്നത് .
ഇത്തരത്തില്‍ സാലറി അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് യോനോ ആപ്ലികേഷനുകള്‍ വഴി തന്നെ ലോണ്‍ ലഭിക്കുന്നതിനുള്ള സൗകര്യവും ലഭിക്കുന്നതാണ് .ഇത്തരത്തില്‍ ബാങ്കുകള്‍ കയറാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിന് ഈ പുതിയ പദ്ധതി സഹായകമാകുന്നതാണ് .ക്രെഡിറ്റ് സ്‌കോറുകള്‍ പരിശോധിക്കുന്നതിനും അതുപോലെ തന്നെ ഡോക്യൂമെന്റേഷന്‍ ജോലികള്‍ക്കും എല്ലാം യോനോ ആപ്ലികേഷനുകളിലൂടെ സാധിക്കുന്നതാണ് .
ഇനി ആര്‍ക്കൊക്കെയാണ് ഇത്തരത്തില്‍ യോനോ ആപ്ലികേഷനുകള്‍ വഴി ഇത്തരത്തില്‍ ലോണ്‍ ലഭിക്കുന്നത് എന്ന് നോക്കാം .ആദ്യം തന്നെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയില്‍ സാലറി അക്കൗണ്ട് ഉള്ളവര്‍ ആയിരിക്കണം .എന്നാല്‍ മാത്രമേ ഇത്തരത്തില്‍ ല്‍ ലഭിക്കുകയുള്ളു .അടുത്തതായി കേന്ദ്ര ,സംസ്ഥാന ,അര്‍ദ്ധ സര്‍ക്കാര്‍ ,കൂടാതെ പ്രതിരോധ മേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും ലോണ്‍ ലഭിക്കുന്നതാണ് .
0 comments: