2022, ജൂൺ 28, ചൊവ്വാഴ്ച

(June 28)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


പ്ലസ് വണ്‍ പ്രവേശനം: നീന്തലിന് ബോണസ് പോയന്‍റ് ഒഴിവാക്കുന്നു

 സംസ്ഥാനത്ത് പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ നീന്തല്‍ അറിവിന് ബോണസ് പോയന്‍റ് നല്‍കുന്ന സമ്ബ്രദായം നിര്‍ത്തലാക്കുന്നു. ഇതുസംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍ദേശം തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍ അംഗീകാരമായാല്‍ നീന്തലിന് ബോണസ് പോയന്‍റ് ഒഴിവാക്കിയായിരിക്കും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുക.

പ്ലസ് വണ്‍ പ്രവേശനം: ഏഴ് ജില്ലകളില്‍ 30 ശതമാനം സീറ്റ് വര്‍ധന; മൂന്നിടത്ത് 20 ശതമാനം

 പ്ലസ് വണ്‍ പ്രവേശനത്തിന് ഏഴ് ജില്ലകളില്‍ 30 ശതമാനവും മൂന്ന് ജില്ലകളില്‍ 20 ശതമാനവും ആനുപാതിക സീറ്റ് വര്‍ധനക്ക് ശിപാര്‍ശ.കാസര്‍കോട്, കണ്ണൂര്‍, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായിരിക്കും 30 ശതമാനം സീറ്റ് വര്‍ധന. ഈ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനക്കും ശിപാര്‍ശയുണ്ട്.എയ്ഡഡ് സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ വര്‍ധന 30 ശതമാനമായി ഉയര്‍ത്തി നല്‍കും. തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലയിലെ സ്കൂളുകളിലാണ് 20 ശതമാനം സീറ്റ് വര്‍ധനക്ക് ശിപാര്‍ശ. മറ്റ് ജില്ലകളില്‍ സീറ്റ് വര്‍ധന ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍.

ഇന്റർനാഷനൽ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ഡിപ്ലോമ, പിജി ഡിപ്ലോമ അപേക്ഷ ക്ഷണിക്കുന്നു.

ബാംബിനോ ഇന്റർനാഷനൽ മോണ്ടിസോറി ട്രെയിനിങ് സെന്ററിന്റെ  ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തിൽ കെജി ടീച്ചർ, മോണ്ടിസോറി ടീച്ചർ, സെന്റർ ഹെഡ്, കോ ഓർഡിനേറ്റർ, പ്രീപ്രൈമറി സൂപ്പർവൈസർ എന്നീ ജോലികൾ  ലഭിക്കും.അഡ്മിഷനും വിശദാംശങ്ങൾക്കും 9447948111, 9880133001 എന്നീ നമ്പറുകളിൽ വിളിക്കാം 

കുസാറ്റില്‍ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് 'യങ് സയന്റിസ്റ്റ് ഫോറം' കോഴ്സ്

 കുട്ടികളില്‍ ശാസ്ത്രാടിത്തറയുണ്ടാക്കാനായി യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൊച്ചി സര്‍വകലാശാല സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി 'യങ് സയന്റിസ്റ്റ് ഫോറം' കോഴ്സ് സംഘടിപ്പിക്കും.ജൂലൈ 16 മുതല്‍ ഒക്ടോബര്‍ 15 വരെ ശനിയാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെയാണ് കോഴ്സ്. അഞ്ച് മുതല്‍ മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.കോഴ്സ് ഫീ (സ്റ്റഡി മെറ്റിരിയല്‍സ് അടക്കം) 4,000 രൂപ. വിശദവിവരങ്ങള്‍ക്ക്: 9188219863.

പട്ടികവർ​ഗ വിദ്യാർത്ഥികളുടെ ലംപ്സംഗ്രാന്റ്, സ്‌റ്റൈപ്പന്റ്: വിവരങ്ങള്‍ ജൂലായ് 15ന് മുമ്പ് ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ്

 2022-23 അദ്ധ്യയന വര്‍ഷം  തിരുവനന്തപുരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നഴ്സറി  മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവയും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റും അനുവദിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ജൂലായ് 15ന് മുമ്പ് ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.ഇ-മെയില്‍: ndditdp@gmail.com.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

 വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ജൂലൈ 11 വൈകുന്നേരം 4 മണിവരെ അപേക്ഷ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 

തിരുവനന്തപുരം- 0471 2728340 

കൊല്ലം- 0474 2767635 

കോട്ടയം- 0481 2312504 

എട്ടാം ക്ലാസ് ജയിച്ചോ? നൈപുണ്യപരിശീലനം വഴി നേടാം നല്ല ജോലി

കേന്ദ്ര നൈപുണ്യവികസന - സംരംഭകത്വ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ദേശീയതലത്തിൽ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ക്രാഫ്റ്റ്സ്മൻ ട്രെയിനിങ്ങുമുണ്ട്. 2022–23ലെ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും.കോഴിക്കോട് നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഗോവിന്ദപുരം, കോഴിക്കോട് – 673016, ഫോൺ : 7838590459, വെബ് : www.nsticalicut.dgt.gov.in

എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം

എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം ഓഗസ്റ്റിൽ ആരംഭിക്കും. തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2330756.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി 

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേർണലിസം (2019 അഡ്മിഷൻ - റെഗുലർ - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

എം.ജി. ബിരുദ ഏകജാലക പ്രവേശനം : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

 മഹാത്മഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ  ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പരീക്ഷാ ഫീസ്

ജൂലൈ 18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2019 അഡ്മിഷൻ - റെഗുലർ / 2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ ഫൈനോടു കൂടി ജൂലൈ അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും അപേക്ഷിക്കാം

പരീക്ഷ മാറ്റി

ജൂലൈ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷൻ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷ ജൂലൈ ഏഴിലേക്ക് മാറ്റി വച്ചു.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടത്തിയ എം.ബി.എ. ഒന്നാം സെമസ്റ്റർ (റെഗുലർ / റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം

പരീക്ഷാ ഫലം

 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി - ജിയോളജി (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം

കണ്ണൂർ യൂണിവേഴ്സിറ്റി

ടൈംടേബിൾ

യഥാക്രമം 12.07.2022, 13.07.2022 തീയതികകളിൽ ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.  എ. മ്യൂസിക്   റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

പി.ജി പ്രവേശന പരീക്ഷ - പുനഃക്രമീകരണം

2022-23 അധ്യയന വർഷത്തിലെ പഠനവകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ   സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. 26-06-2022, 02-07-2022, 03-07-2022 തീയ്യതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ - പിജി അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ഏപ്രിൽ 2021 സെഷൻ അസൈൻമെന്റ് 2022 ജൂലൈ നാല്, 5 PM വരെ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.

സ്പോർട്സ് കോട്ട പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്കു 2022-23  വർഷത്തേക്ക് സ്പോർട്സ് കോട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ മുഖേന സമർപ്പിച്ച അപേക്ഷയും , സ്പോർട്സ് സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം 30 / 06 / 2022 നു മുൻപായി ഡയറക്കററ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി  മങ്ങാട്ടുപറമ്പ ക്യാമ്പസ് - 670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .

സ്പോർട്സ് ഗ്രേസ് മാർക്ക് 

2021-22  ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെയും , പ്രൊഫഷണൽ കോഴ്‌സ് വിദ്യാർത്ഥികളുടെയും സ്പോർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിൽ 30 / 06 / 2022 നു മുൻപായി ഡയറക്കററ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് -  670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്
 
തീയതി നീട്ടി

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 29.06.2022 വരെ നീട്ടി. 
 
പ്രായോഗിക പരീക്ഷ

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ ജൂൺ അവസാനവാരം കോവിഡ്-19 മാനദണ്ഡപ്രകാരം വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ രണ്ട് ദിവസത്തിനകം ലഭ്യമാക്കും
 
പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. എൻവയൺമെന്റൽ സയൻസ്/ ക്ലിനിക്കൽ കൌൺസലിങ് സൈക്കോളജി (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

പരീക്ഷ പുനഃക്രമീകരിച്ചു

24.06.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന്റെ STA1C03: Mathematical Methods for Statistics - II (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), നവംബർ 2021 പരീക്ഷ 04.07.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 1:30 മുതൽ വൈകുന്നേരം 4:30 വരെയാണ്.
  
ബിരുദ പ്രവേശനം 2022-23  

കണ്ണൂർ സർവ്വകലാശാലയുടെ  അഫിലിയേറ്റഡ്  കോളേജുകളിലെ (Govt./Aided/Self Financing) യു.ജി  കോഴ്സുകളിലേക്ക് 2022-23   അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (General/Reservation/Community/ Management/sports quota ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 


കേരളയൂണിവേഴ്സിറ്റി  


പരീക്ഷാഫലം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് (എസ്.ഡി.ഇ. - 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017, 2018 അഡ്മിഷൻ), ഡിസംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 





0 comments: