ജൂലൈയില്‍ ശനി, ഞായര്‍ ദിവസങ്ങളടക്കം ഏകദേശം 13 ദിവസങ്ങള്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും.ദേശീയ അവധി ദിനങ്ങള്‍, ഞായറാഴ്ചകള്‍ ,രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും പിന്നെ ചില സംസ്ഥാനതല അവധി ദിനങ്ങളും ഇതിലുണ്ട്.
പൊതു, സ്വകാര്യ, വിദേശ, സഹകരണ, പ്രാദേശിക ബാങ്കുകള്‍ക്കാണ് അവധികള്‍ ബാധകം. ബാങ്ക് അവധി ദിവസങ്ങള്‍ പ്രാദേശികമായും സംസ്ഥാന തലങ്ങളിലുള്ള മാറ്റങ്ങള്‍ കൊണ്ടും വ്യത്യാസപ്പെട്ടിരിക്കാം. നാല് തരത്തിലുള്ള അവധികളാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട്, അവധിദിനങ്ങള്‍, റിയല്‍- ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേയും, നാഷണല്‍ ഹോളി ഡേ എന്നിവയാണ് അവധികള്‍
2022 ജൂലൈയിലെ ബാങ്ക് അവധികള്‍ ഇങ്ങനെ
ജൂലൈ 1 (വെള്ളി): രഥ യാത്ര (ഒഡീഷ)
ജൂലൈ 7 (വ്യാഴം): ഖര്‍ച്ചി പൂജ (ത്രിപുര)
ജൂലൈ 9 (ശനി): ഈദ്-ഉല്‍-അദ്ഹ (ബക്രീദ്)/ രണ്ടാം ശനിയാഴ്ച
ജൂലൈ 11 (തിങ്കള്‍): ഈദുല്‍ അസ്ഹ (ജമ്മു കാശ്മീര്‍)
ജൂലൈ 13 (ബുധന്‍): ഭാനു ജയന്തി (സിക്കിം)
ജൂലൈ 14 (വ്യാഴം): ബെന്‍ ഡീന്‍ഖ്‌ലാം (മേഘാലയ)
ജൂലൈ 16 (ശനി): ഹരേല (ഉത്തരാഖണ്ഡ്)
ജൂലൈ 23 (ശനി): നാലാമത്തെ ശനിയാഴ്ച
ജൂലൈ 26 (ചൊവ്വ): കേര്‍ പൂജ (ത്രിപുര)
ഞായറാഴ്ചകള്‍: ജൂലൈ 3, 10, 17, 24, 31
0 comments: