2021, ജൂൺ 7, തിങ്കളാഴ്‌ച

വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 


ന്യൂഡൽഹി: വെസ്റ്റേൺ റെയിൽവേയിൽ അപ്പ്രന്റിസ് തസ്തികകളിൽ 3591 ഒഴിവുകൾ. ജൂൺ 24 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ

മുംബൈ, വഡോദര, രത്ലം, അഹമ്മദാബാദ്,ഭാവ് നഗർ,രാജ്കോട്ട്,  എന്നീ ഡിവിഷനുകളിലും വർക്ക് ഷോപ്പുകളിലും ആണ് നിയമനം. പരിശീലന കാലാവധി ഒരു വർഷമാണ്. പരിശീലന കാലയളവിൽ സ്റ്റൈപ്പൻഡ് ലഭിക്കും. ബിരുദം ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാനുള്ള അർഹതയില്ല.15-24 വരെ ആണ് പ്രായ പരിധി. എസ് സി എസ് ടി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

NTPC യിൽ എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ. ജൂൺ 10 വരെ അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ

ഫിറ്റർ, വെൽഡർ, ടർണർ, കാർപെൻഡർ, പെയിന്റർ, മെഷീനിസ്റ്റ്, മെക്കാനിക്ക്,പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്,വയർ മാൻ,ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക് മെക്കാനിക്ക്,എസി മെക്കാനിക്ക്,പൈപ്പ് ഫിറ്റർ,പ്ലമ്പർ,ഡ്രാഫ്റ്റ്സ് മാൻ, സ്റ്റെനോ ഗ്രാഫർ എന്നീ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്.

യോഗ്യത

മെട്രിക്കുലേഷൻ,പത്താം ക്ലാസ്,എൻ സി വി ടി,എസ് സി വി ടി, അഫിലിയേറ്റ് ചെയ്ത ബന്ധപ്പെട്ട ട്രേഡ്ലെ ഐ ടി ഐ സർട്ടിഫിക്കറ്റ്,പൈപ്പ് ഫിറ്റർ ട്രേഡിൽ പ്ലമ്പർ ഐ ടി ഐ ട്രേഡ് അംഗീകരിക്കും.പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ട്രേഡിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഐ ടി ഐ ആണ് പരിഗണിക്കുക.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.rrc-wr.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക

0 comments: