2021, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

പ്ലസ് വൺ പ്രവേശനം;പ്ലസ് വണ്ണിന് പുതിയ ബാച്ചുകളില്ല

                                         


 പ്ലസ് വണ്ണിന് പുതിയ ബാച്ച് ഇത്തവണ അനുവദിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. സർക്കാരിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം.ഒരു അലോട്മെന്റ് പോലും പൂർത്തിയാകുന്നതിനു മുൻപാണ് സർക്കാരിന്റെ ഈ നിലപാട്.

ട്രെയൽ അലോട്മെന്റ് പൂർത്തിയപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും തങ്ങളുടെ ഇഷ്ടവിഷയം കിട്ടാത്ത ബുദ്ധിമുട്ടിലാണ്. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേർക്കായിരുന്നു ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ഇത് കഴിഞ്ഞ തവണ വെറും 41000 പേർ മാത്രമായിരുന്നു. അതുകൊണ്ട് ഇത്തവണ സയൻസ് കൊമേഴ്സ് വിഭാഗങ്ങൾക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഈ അവസ്ഥ മിടുക്കന്മാരായ കുട്ടികൾക്ക് പോലും സീറ്റുകൾ നഷ്ടമാകാനാണ് സാധ്യത. അതിനാലാണ് പുതിയ ബാച്ചുകൾ വേണമെന്ന് ആവശ്യം ശക്തിപ്പെട്ടത്. ഇപ്പോഴിതാ വിദ്യാർത്ഥികളുടെ ഭാവി പോലും കണക്കിലെടുക്കാതെ സർക്കാർ മുഖം തിരിക്കുകയാണ്. ഈ വർഷവും പൂർണ്ണതോതിൽ അധ്യയനം നടക്കാൻ സാധ്യത കുറവുള്ളതിനാൽ പുതിയ ബാച്ച് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ ഒരു കുട്ടിക്ക് പോലും പഠനം നഷ്ടമാകില്ലെന്നും സർക്കാർ വാദിക്കുന്നു. ഇത്തവണ പതിവ് പോലെ സീറ്റ് കൂട്ടൽ മാത്രമാണ് നടന്നത്. മലബാറിലേയും തെക്കൻമേഖയിലെ ജില്ലകളിലും ഇരുപത് ശതമാനം വീതമാണ് സീറ്റ് കൂട്ടിയത്.അതുകൊണ്ട് ഇഷ്ടമുള്ള വിഷയത്തിലെ പഠനമെന്ന വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരമാകില്ല. ഉയർന്ന മാർക്ക് കിട്ടിയ ഭൂരിഭാഗം കുട്ടികളും അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ പുറത്താകാനാണ് സാധ്യത


0 comments: