2021, നവംബർ 24, ബുധനാഴ്‌ച

കുടുംബശ്രീയില്‍ ജില്ലാമിഷനുകളില്‍ ഒഴിവ്.

 


കുടുംബശ്രീയില്‍ ജില്ലാമിഷനുകളില്‍ ഒഴിവ്. ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.30,000 രൂപയാണ് ശമ്പളം. 40 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത 

  • എം.ബി.എ / എം.എസ്.ഡബ്ല്യൂ / റൂറല്‍ ഡെവലപ്‌മെന്റില്‍ ബിരുദാനന്തരബിരുദം/ പി.ജി.ഡി.എം / പി.ജി.ഡി.ആര്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 
  • സമാനമേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവൃത്തിച്ചിട്ടുള്ളവര്‍ക്കാണ് മുന്‍ഗണന.

അപേക്ഷ നല്‍കാനും വിശദവിവരങ്ങള്‍ക്കും www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 


0 comments: