2022, ഫെബ്രുവരി 22, ചൊവ്വാഴ്ച

വീട്ടിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാം; 40% സബ്സിഡിയോടെ

 വീട്ടിലെ കറൻറ് ബിൽ കുറയ്ക്കാനുള്ള വഴി അന്വേഷിക്കുകയാണോ? എങ്കിൽ സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള അനെർട്ട് നിങ്ങളെ സഹായിക്കും.  സൗരതേജസ് പദ്ധതി പ്രകാരം വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ താല്പര്യമുള്ളവർക്കായി അനെർട്ട് എല്ലാ ജില്ലകളിലും റജിസ്ട്രേഷൻ ക്യാമ്പുകളും ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്. ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഫെബ്രുവരി 23 വരെ സ്പോട്ട്  രജിസ്ട്രേഷനുള്ള സൗകര്യം ലഭിക്കും. അനെർട്ടിന്റ ജില്ലാ ഓഫീസുകളിൽ അന്വേഷിച്ചാൽ റജിസ്ട്രേഷൻ ക്യാമ്പുകളുടെ വിവരം അറിയാം. രണ്ടു കിലോവാട്ട് മുതൽ പത്തു കിലോവാട്ട് വരെയുള്ള ഗ്രിഡ് ബന്ധിത സൗരനിലയങ്ങളാണ് സ്ഥാപിക്കുന്നത്. 

3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് 40% സബ്സിഡി ലഭിക്കും. തുടർന്നുള്ള ഓരോ കിലോവാട്ടിനും 20% സബ്സിഡി അനുവദിക്കും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ ഗുണഭോക്താവിന് ഉപയോഗിക്കാം. അധികമുള്ള വൈദ്യുതി ഗ്രിഡിലേക്കു നൽകാം. പ്ലാന്റിന് 5 വർഷത്തെ വാറന്റി ഉണ്ട്.ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് റജിസ്ട്രേഷന്റെയും സാധ്യതാ പഠനത്തിന്റെയും മുൻഗണനാ ക്രമത്തിൽ ആയിരിക്കും.www.buymysun.com എന്ന വെബ് സൈറ്റിലും അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂ + ജി.എസ്.ടി .വൈദ്യുതി കൺസ്യൂമർ നമ്പർ, ഫോൺ നമ്പർ എന്നിവ വേണം. കൂടുതൽ വിവരങ്ങൾ ജില്ലാ അനെർട്ട് ഓഫീസുകളിൽ നിന്ന് ലഭിക്കും. ഫോൺ: 0471-2338077, 2334122, 2333124 ( അനെർട്ട് കേന്ദ്ര ഓഫീസ് ).

0 comments: